സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മർദ്ദിച്ച സംഭവം; പൊലീസുകാരനെതിരെ നടപടി: സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു

പരാതിക്കാരനൊപ്പമെത്തിയ സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മർദ്ദിച്ചെന്ന പരാതിയിൽ പൊലീസുകാരനെ സസ്പെൻ്റ് ചെയ്തു.  കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. ഇന്നലെ പരാതി ഉയർന്നതിന് പിന്നാലെ നടത്തിയ വൈദ്യപരിശോധനയിൽ രഘുകുമാർ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. സിപിഎം ഏരിയാ കമ്മിറ്റിയംഗം ടി രാജേഷ് കുമാറിനാണ് മർദ്ദനമേറ്റത്. ഒരു പരാതിക്കാരനൊപ്പമാണ് രാജേഷ് കോന്നി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതിക്കാരൻ പൊലീസ് ജീപ്പിന് മുകളിൽ വെച്ച് പരാതി എഴുതിയതാണ് രഘുകുമാറിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം….

Read More

ഇരകൾക്ക് നീതി ഉറപ്പാക്കാൻ കഴിയാത്തതിൽ മാപ്പ്; പൊതുയോഗത്തിൽ ബെൽറ്റൂരി സ്വയം അടിച്ച് എഎപി നേതാവ്

പൊതുയോഗത്തിൽ വച്ച് ബെൽറ്റൂരി സ്വയം അടിച്ച് എഎപി നേതാവ് ഗോപാൽ ഇറ്റാലിയ. ഗുജറാത്തിലെ സൂറത്തിൽ പൊതുയോഗത്തിലാണ് സംഭവം. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് വിവിധ കുറ്റകൃത്യങ്ങളുടെ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് സ്വയം ചാട്ടയടി ഏറ്റുവാങ്ങിയതെന്ന് ഗോപാൽ ഇറ്റാലിയ വ്യക്തമാക്കി.  ബിജെപി നേതാവിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് അംറേലിയിൽ അടുത്തിടെ പതീദാർ യുവതിയെ അറസ്റ്റ് ചെയ്യുകയും റോഡിലൂടെ പരസ്യമായി നടത്തിക്കുകയും ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയാണ് എഎപി ദേശീയ ജോയിന്‍റ് സെക്രട്ടറി ബെൽറ്റ് ഊരി സ്വയം ചാട്ടയടിച്ചത്. മോർബി തൂക്കുപാലം തകർച്ച,…

Read More

ഒന്നരവയസുകാരനെ മർദ്ദിച്ച സംഭവം; ആലപ്പുഴയിൽ അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ

ആലപ്പുഴയിൽ ഒന്നരവയസ്സുകാരനെ മർദ്ദിച്ച കേസിൽ അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ. ആലപ്പുഴ അർത്തുങ്കലിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കുത്തിയതോട് പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. കുഞ്ഞിനെ മർദിച്ച അമ്മയ്ക്കും ആൺസുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിന് ശേഷം ഇവർ ഒളിവിൽ പോയിരുന്നു. പരിക്കേറ്റ കുഞ്ഞ്, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മർദ്ദനത്തിൽ കുട്ടിയുടെ ഇടത് കൈയിലെ അസ്ഥിക് പൊട്ടലുണ്ട്. കുട്ടിയുടെ അമ്മയുടെ അറിവോടെ സുഹൃത്തായ കൃഷ്ണ കുമാറാണ് കുട്ടിയെ…

Read More

മുഖ്യമന്ത്രി സമരത്തോട് കാണിക്കുന്നത് ക്രൂരത; സമരങ്ങളെ തല്ലിച്ചതവർക്ക് ഗുഡ്സർവ്വീസ് എൻട്രി നൽകി: സതീശൻ

നവകേരള സദസിൽ ഡ്യൂട്ടിയെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവ്വീസ് എൻട്രി നൽകാനുള്ള തീരുമാനം പ്രതിപക്ഷത്തോടുള്ള ക്രൂര പരിഹാസമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി സമരത്തോട് കാണിക്കുന്നത് ക്രൂരതയാണെന്ന് സതീശൻ പറഞ്ഞു. പ്രതിപക്ഷ സമരങ്ങളെ മുഖ്യമന്ത്രി പരിഹസിക്കുകയാണ്. പ്രതിപക്ഷ സമരങ്ങളെ തല്ലിച്ചതവർക്ക് ഗുഡ്സർവ്വീസ് എൻട്രി നൽകിയിരിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. നവകേരള സദസ് നാട്ടുകാരുടെ ചെലവിൽ സർക്കാർ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.  നവ കേരള സദസിൽ നിന്ന് ലഭിച്ച പരാതികൾ ചാക്കിൽ കെട്ടി സൂക്ഷിക്കുകയാണ്….

Read More

ഫോൺ ഉപയോഗം ചോദിക്കാൻ വിളിപ്പിച്ചു; ജയിൽ ഉദ്യോഗസ്ഥനെ മർദിച്ച് ആകാശ് തില്ലങ്കേരി

സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിലെ പ്രതി ആകാശ് തില്ലങ്കരി വിയ്യൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനെ മർദിച്ചു. ഫോൺ ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനിടെയായിരുന്നു മർദനം. അസിസ്റ്റന്റ് ജയിലർ രാഹുലിനാണ് മർദനമേറ്റത്. സംഭവത്തിൽ വിയ്യൂർ പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് ജയിലിൽ തർക്കങ്ങളുണ്ടായിരുന്നു. ഈ വിഷയം ചോദ്യം ചെയ്യുന്നതിനിടെയാണ് ആകാശ് ഉദ്യോ​ഗസ്ഥനെ മർദിച്ചത്. തുടർന്ന് അസി. ജയിലർ രാഹുലിന്റെ തല ആകാശ് ചുമരിൽ ഇടിപ്പിക്കുകയായിരുന്നു. സെല്ലിലെ ഫാൻ പ്രവർത്തിക്കുന്നില്ലെന്നും ഇത് പരിഹരിക്കണമെന്നും ഉദ്യോ​ഗസ്ഥർക്ക്…

Read More