
കെപിസിസി ഭാരവാഹി യോഗം ഇന്ന് തിരുവനന്തപുരത്ത്; തദ്ദേശ തെരെഞ്ഞെടുപ്പിനുള്ള മിഷൻ 25 ന്റെ പുരോഗതിയാണ് പ്രധാന ചർച്ച
കെപിസിസി ഭാരവാഹി യോഗം ഇന്ന് തിരുവനന്തപുരത്തു ചേരും. തദ്ദേശ തെരെഞ്ഞെടുപ്പിനുള്ള മിഷൻ 25 ന്റെ പുരോഗതിയാണ് പ്രധാന ചർച്ച. പുനസംഘടനയും സമകാലിക രാഷ്ട്രീയ സംഭവങ്ങളും ചർച്ചക്ക് വരും. നേതൃ നിരയിൽ സ്ഥാനം ഉറപ്പിക്കാൻ പാർട്ടിയിൽ കിട മത്സരം നടക്കുന്നതിനിടെ ആണ് യോഗം. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരിനെതിരെ വിമർശനം യോഗത്തിൽ വരാൻ ഇടയുണ്ട്. പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനവും ചർച്ച ആയേക്കാം. ഉച്ചക്ക് രണ്ടരക്ക് ശേഷമാണ് യോഗം. ജയിൽ മോചിതനായ ശേഷം യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള…