
രണ്ടാം ലോകമഹായുദ്ധത്തിൽ സൈനികനായിരുന്ന കരടി; എല്ലാവരുടെയും പ്രീയപ്പെട്ട വോജ്ടെക്
രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികനായ കരടി, വോജ്ടെക്. ഇറാനിൽ നിന്നാണ് വോജ്ടെക്കിനെ പോളിഷ് യുദ്ധത്തടവുകാർക്ക് കിട്ടിയത്. അവർ അവനെ വളർത്തി. വലുതായപ്പോൾ അവനും സൈന്യത്തിലൊരാളായി. മനുഷ്യരെപോലെ ബീയർ കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന ഒരു കരടിയായിരുന്നു വോജ്ടെക്. 1944 ൽ ജർമനിക്കെതിരെ നടത്തിയ മോണ്ടി കസീനോ പോരാട്ടത്തിന്റെ മുൻപന്തിയിൽ തന്നെ വോജ്ടെക് ഉണ്ടായിരുന്നു. സൈനികരുടെ തോക്കിലേക്കുള്ള വെടിക്കോപ്പുകൾ വഹിച്ചു നടക്കുകയായിരുന്നു വോജ്ടെക്കിന്റെ പ്രധാന ദൗത്യം. അവന് സൈനികനുള്ള സ്ഥാനവും നമ്പറും റാങ്കുമൊക്കെ നൽകിയിരുന്നു. യുദ്ധം അവസാനിച്ച സമയം…