
ലൂർദ് മാതാവിന് സ്വർണ കൊന്ത സമർപ്പിച്ച് സുരേഷ് ഗോപി; പാട്ടു പാടി ആരാധന നടത്തി
ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം തൃശൂർ ലൂർദ് മാതാവിന്റെ പള്ളിയിലെത്തി മാതാവിന് സ്വർണ്ണ കൊന്ത സമർപ്പിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. തൃശൂരിലെ മുരളീമന്ദിരത്തിലെത്തി കെ കരുണാകരൻ്റെ സ്‌മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് സുരേഷ് ഗോപി തൃശൂരിലെ ലൂർദ് പള്ളിയിലെത്തിയത്. തുടർന്ന് ലൂർദ് മാതാവിന് സ്വർണ കൊന്ത സമർപ്പിച്ചു തുടർന്ന് പൂമാലയും സമർപ്പിച്ചു ഇതിനുശേഷം പള്ളിയിലെ താഴത്തെ നിലയിലുള്ള ഭൂഗർഭ ആരാധാന കേന്ദ്രത്തിലേക്ക് പോയി. തുടർന്ന് അവിടെ വെച്ച് പാട്ടു പാടികൊണ്ട് സുരേഷ് ഗോപി മാതാവിന് ആരാധന…