
ബീച്ച് പാർക്കുകളിൽ വാഹനങ്ങൾ പ്രവേശിപ്പിക്കരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി
ബീച്ച് പാർക്കുകൾ മലിനമാക്കുന്ന പ്രവർത്തികളിൽ നിന്ന് വിട്ട് നിൽക്കാൻ മസ്കറ്റ് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. പ്രകൃതി ഒരുക്കുന്ന ശാന്തമായ അന്തരീക്ഷം ആസ്വദിക്കുന്നതിനും, വിശ്രമിക്കുന്നതിനുമായി എല്ലാത്തരത്തിലുള്ള സന്ദർശകരും എത്തുന്ന പൊതുഇടങ്ങളാണ് ബീച്ച് പാർക്കുകളെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. ഇത്തരം ഇടങ്ങൾ പുക, അഴുക്ക് എന്നിവ മൂലം മലിനമാക്കരുതെന്ന് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷ മുൻനിർത്തി ഇത്തരം ഇടങ്ങളുടെ നിർമ്മലത കാത്ത് സൂക്ഷിക്കാൻ മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്നും, ഇതിനായി ആവശ്യമായ നിരീക്ഷണം, മറ്റു നടപടികൾ എന്നിവ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കൈക്കൊള്ളുമെന്നും അധികൃതർ…