ശൈത്യം കനത്തു ; ജിദ്ദയിലെ കടൽ തീരങ്ങളിൽ സന്ദർശകരുടെ തരിക്ക് ഏറുന്നു

ശൈത്യം കടുത്തതോടെ ജിദ്ദയുടെ കടൽതീരങ്ങളിൽ സന്ദർശക തിരക്കേറുന്നു. തണുപ്പ് ആസ്വദിക്കാനും ഒഴിവു സമയം ചെലവിടാനുമായാണ് കൂടുതൽ പേരുമെത്തുന്നത്. ചെങ്കടലിന്റെ പടിഞ്ഞാറൻ തീരത്തോട് ചേർന്നുള്ളതിനാൽ മിതമായ ശൈത്യകാല കാലാവസ്ഥയാണ് ഗവർണറേറ്റിന്റെ സവിശേഷത. മനോഹരമായ പാർക്കുകളും പൂന്തോട്ടങ്ങളും നിറഞ്ഞതാണ് ജിദ്ദയെന്ന നഗരം. കുടുംബങ്ങൾക്കും കുട്ടികൾക്കും എല്ലാത്തരം കായിക വിനോദങ്ങളും പരിശീലിക്കുന്നതിനുള്ള സൗകര്യങ്ങളും പാർക്കുകളിലുണ്ട്. കടൽ തീരത്തിരുന്ന് മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ താമസക്കാർ മാത്രമല്ല സന്ദർശകരും ധാരാളം ജിദ്ദയിലേക്ക് എത്തുന്നുണ്ട്. സന്ദർ‍ശകർക്ക് ജിദ്ദയിലേക്ക് വരാൻ അനുയോജ്യമായ സമയമാണ് ശൈത്യകാലം. ജിദ്ദയുടെ പ്രകൃതി…

Read More

ഓടുന്ന കാറിന് തീപിടിച്ചു; കോഴിക്കോട് ഒരാൾ വെന്തുമരിച്ചു

കോന്നാട് ബീച്ചിൽ ഓടുന്ന കാറിന് തീ പിടിച്ച് ഒരാൾ വെന്തുമരിച്ചു. ഉച്ചതിരിഞ്ഞ് 12.15നാണ് സംഭവം. കാറിന് തീപിടിച്ച ഉടൻ ആളിപ്പടരുകയായിരുന്നു. ഒരാൾ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. തീപിടിച്ച കാർ നിർത്തിയപ്പോൾ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ സീറ്റ് ബെൽറ്റ് കുടങ്ങിപ്പോയതിനാൽ ഇയാളെ രക്ഷിക്കാൻ സാധിച്ചില്ല. തീ ആളിപ്പടർന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചു. മരിച്ച ആളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.

Read More

പുതുവൈപ്പ് ബീച്ചിൽ യുവാവ് മുങ്ങി മരിച്ചു; 2 പേരുടെ നിലഗുരുതരം

പുതുവൈപ്പ് ബീച്ചില്‍ യുവാവ് മുങ്ങിമരിച്ചു. കലൂര്‍ സ്വദേശി അഭിഷേകാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തി. ചികത്സയിലുള്ള ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ല. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്.

Read More

മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു

മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന് സാധ്യത ഉണ്ടെന്ന് ഇന്നലെ വൈകീട്ട് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് മുഴപ്പിലങ്ങാട് ബീച്ചില്‍ ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ കടലില്‍ ഇറങ്ങാന്‍ ആരെയും അനുവദിച്ചിരുന്നുമില്ല. അതുകൊണ്ട് മറ്റു അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ വൈകീട്ട് തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശൂരും…

Read More

‘ലോകകപ്പിൽ ഇന്ത്യ വിജയിച്ചാൽ ന​ഗ്നയായി ഓടും’; വിമർശനത്തിന് പിന്നാലെ വിശദീകരണവുമായി നടി രേഖ ഭോജ്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അന്തിമപോരാട്ടം കാണാൻ ഓരോ കായികപ്രേമിയും ഇന്ത്യക്കാരും അക്ഷമരായി കാത്തിരിക്കുകയാണ്. ഈ അവസരത്തിൽ തെലുങ്ക് നടി രേഖ ഭോജിന്റെ പ്രഖ്യാപനം ആണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ഇന്ത്യ ലോകകപ്പ് വിജയിച്ചാൽ വിശാഖപട്ടണം ബീച്ചിലൂടെ താൻ ന​ഗ്നയായി ഓടുമെന്നാണ് രേഖ സോഷ്യൽ മീഡിയയിൽ കുറിച്ചത്.  രേഖയുടെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രം​ഗത്തെത്തിയത്. ചീപ് പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് രേഖ ഇങ്ങനെ ചെയ്തത് എന്നായിരുന്നു ഭൂരിഭാ​ഗം പേരും വിമർശനം ഉന്നയിച്ചത്. എന്നാൽ മറ്റുചിലരാകട്ടെ ‘ഓൾ ബോയ്‌സ്…

Read More