
വൈദ്യുതി വേലി സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കുക; കര്‍ഷകര്‍ക്ക് മുന്നറിയിപ്പ്
വന്യമൃഗങ്ങളില്‍ നിന്ന് കൃഷി സംരക്ഷണത്തിനായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന്റെ അനുമതിയോടെ വൈദ്യുത വേലി സ്ഥാപിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് അധികൃതര്‍ അറിയിച്ചു. ഇലക്ട്രിക്ക് ഫെന്‍സ് എനര്‍ജൈസര്‍ ഉപയോഗിച്ച് മാത്രമേ വൈദ്യുതി വേലി സ്ഥാപിക്കാനാകൂ. ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതി മാത്രമേ ഇലക്ട്രിക്ക് ഫെന്‍സ് എനര്‍ജൈസര്‍ നല്‍കാവൂ. മൃഗങ്ങള്‍ കുടുങ്ങി കിടക്കാത്തവിധം വേലി ശാസ്ത്രീയമായിരിക്കണം. ലോഹ മുള്ളുവേലികള്‍ ഉപയോഗിക്കരുത്. മുന്നറിയിപ്പ് സംവിധാനങ്ങള്‍ വേലിയുടെ പലഭാഗങ്ങളിലായി നല്‍കണം. വീട്ടില്‍ നിന്നോ കാര്‍ഷിക കണക്ഷനില്‍ നിന്നോ കെഎസ്ഇബി ലൈനില്‍ നിന്നോ വേലിയിലേക്ക് വൈദ്യുതി നല്‍കരുത്….