വിഴിഞ്ഞത്ത് ടിപ്പർ അപകടം; തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന വാദവുമായി അദാനി ഗ്രൂപ്പ്

വിഴിഞ്ഞത്ത് അനന്തുവിന്‍റെ മരണത്തിനിടയാക്കിയ ടിപ്പർ അപകടത്തിൽ കൈലർത്തി അദാനി ഗ്രൂപ്പും പൊലീസും. അപകടമുണ്ടായത് തുറമുഖ പദ്ധതി പ്രദേശത്തിന് പുറത്തായതിനാൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് അദാനി ഗ്രൂപ്പിന്‍റെ വാദം. നിയന്ത്രണമുള്ള സമയത്ത് ടിപ്പർ ഓടുന്നത് തടയാറുണ്ടെന്ന് പൊലീസ് പറയുമ്പോഴും ഒന്നും നടക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. അപകടശേഷം ടിപ്പർ കസ്റ്റഡിയിലെടുക്കുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും ആക്ഷേപമുണ്ട്. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ടിപ്പറുകൾ മൂലം അപകടങ്ങൾ തുടർക്കഥയായതോടെയാണ് സ്കൂൾ, കോളേജ് സമയങ്ങളിൽ ഈ മേഖലകളിൽ ടിപ്പർ ഓടുന്നത് ജില്ലാ ഭരണകൂടം കർശനമായി നിരോധിച്ചത്.  രാവിലെ എട്ട്…

Read More