ബിജെപിയിലും എൻഡിഎയിലും അവഗണന;  മുന്നണി മാറ്റം ആവശ്യപ്പെട്ട് ബിഡിജെഎസ്  കോട്ടയം കമ്മിറ്റി

മുന്നണി മാറ്റം ആവശ്യപ്പെട്ട് ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റി. എൻഡിഎ വിടണമെന്ന് ആവശ്യമുയർത്തി ജില്ലാ ക്യാമ്പിൽ പ്രമേയം അവതരിപ്പിച്ചു. 9 വർഷമായി ബിജെപിയിലും എൻഡിഎയിലും അവഗണനയാണ് നേരിടുന്നതെന്നാണ് ബിഡിജെഎസ് നേതാക്കൾ ഉയർത്തുന്ന പ്രധാന പരാതി. എൻഡിഎയിൽ തുടരേണ്ട ആവശ്യമില്ലെന്നും മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷൻ പരിശോധിക്കണമെന്നുമാണ് ആവശ്യം.

Read More

കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി, ഇടുക്കിയിൽ സംഗീത വിശ്വനാഥൻ; ബി.ഡി.ജെ.എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോട്ടയത്തും ഇടുക്കിയിലും ബി.ഡി.ജെ.എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ സംഗീത വിശ്വനാഥനുമാണു സ്ഥാനാർഥികൾ. ഇടത്, വലതു മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും ബി.ഡി.ജെ.എസ് പ്രഖ്യാപനം വൈകുന്നതിൽ മുന്നണിയിൽ അതൃപ്തി ശക്തമായിരുന്നു. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് പത്തനംതിട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിക്കിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, സ്ഥാനാർഥിയെ ബി.ജെ.പി ദേശീയ നേതൃത്വമാണു പ്രഖ്യാപിക്കുകയെന്ന നിലപാടിലായിരുന്നു ബി.ഡി.ജെ.എസ്. കോട്ടയത്ത് യു.ഡി.എഫും എൽ.ഡി.എഫും ഒരു മാസം മുൻപു തന്നെ…

Read More

മാവേലിക്കരയിലും ചാലക്കുടിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്; കോട്ടയം, ഇടുക്കി സീറ്റില്‍ തീരുമാനം പിന്നീടെന്ന് തുഷാർ വെള്ളാപ്പള്ളി

ലോകസഭ തെരഞ്ഞെടുപ്പിൽ മാവേലിക്കര , ചാലക്കുടി മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. റബർ ബോർഡ് വൈസ് ചെയർമാൻ കെ. എ. ഉണ്ണികൃഷ്ണൻ ആണ് ചാലക്കുടിയിലെ സ്ഥാനാർഥി. കെപിഎംഎസ് നേതാവ് ബൈജു കലാശാല മാവേലിക്കരയിൽ മത്സരിക്കും. കോട്ടയം , ഇടുക്കി സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം രണ്ടുദിവസത്തിനുശേഷം നടത്തുമെന്ന് ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. ഇടുക്കി സീറ്റിലെ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിലെ ആശയക്കുഴപ്പമാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് സൂചന. കോട്ടയത്ത് തുഷാർ തന്നെ മത്സരിക്കും എന്നുള്ള കാര്യം ഉറപ്പായിട്ടുണ്ട്. ഇടുക്കിയുടെ…

Read More

പിസി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങളിൽ അതൃപ്തി: ബിജെപി നേതൃത്വത്തെ നേരിട്ട് പരാതി അറിയിക്കാൻ ബിഡിജെഎസ്

പി.സി ജോർജിന്റെ പരാമർശങ്ങളിൽ കടുത്ത അതൃപ്തിയിലുള്ള ബിഡിജെഎസ് ഇന്ന് ബിജെപി കേന്ദ്ര നേതൃത്ത്വത്തെ പരാതിയറിയിക്കും. ഡൽഹിയിലുള്ള ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ഇന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയുമായി ചർച്ച നടത്തും. പത്തനംതിട്ട സീറ്റ് നൽകാത്തതിനെ സംബന്ധിച്ചായിരുന്നു തുഷാർ വെള്ളാപ്പള്ളിക്കും, വെള്ളാപ്പള്ളി നടേശനും എതിരായ പിസി ജോർജിന്റെ പരാമർശങ്ങൾ. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ അനാവശ്യ വിവാദമുണ്ടാക്കുന്നതാണ് പരാമര്‍ശങ്ങളെന്നാണ് ബിഡിജെഎസ് നിലപാട്. കേരളത്തിൽ നാല് സീറ്റുകൾ ബിഡിജെഎസിന് നൽകാനാണ് നിലവിൽ എൻഡിഎയിലെ ധാരണ. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമെന്നാണ് വിവരം….

Read More