ടെസ്റ്റ് ക്രിക്കറ്റിന് 45 ലക്ഷം രൂപ ഇൻസെന്റീവ് പ്രഖ്യാപിച്ച് ബിസിസിഐ; ഇനി ടെസ്റ്റിൽ കളിക്കാൻ താരങ്ങൾ മത്സരിക്കും

ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾക്ക് 45 ലക്ഷം രൂപ ഇൻസെന്റീവ് പ്രഖ്യാപിച്ച് ബിസിസിഐ. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതൽ പ്രചാരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് 15 ലക്ഷം രൂപ മാച്ച് ഫീയ്ക്ക് പുറമേ, ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾ കളിക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ഓരോ മത്സരിത്തിനും 45 ലക്ഷം രൂപ ഇൻസെന്റീവും നൽകാൻ ബിസിസിഐ തീരുമാനിച്ചത്. ആകെ മത്സരങ്ങളുടെ 75 ശതമാനമോ അധികമോ കളിക്കുന്ന താരങ്ങൾക്കായിരിക്കും 45 ലക്ഷെ ഇൻസെന്റീവായി ലഭിക്കുക. 50–75 ശതമാനത്തിന് ഇടയിലാണ് മത്സരങ്ങൾ കളിക്കുന്നതെങ്കിൽ 30 ലക്ഷം…

Read More

രഞ്ജി ട്രോഫി കളിച്ചില്ല; ഇഷാൻ കിഷന്റെയും ശ്രേയസ് അയ്യരുടേയും കരാർ റദ്ദാക്കി ബിസിസിഐ

രഞ്ജി കളിക്കാതെ മുങ്ങി നടന്ന ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും മുട്ടൻ പണികൊടുത്ത് ബി.സി.സി.ഐ. ഇരുവരുടെയും കരാർ റദ്ദാക്കി. ഇന്നാണ് കരാർ പട്ടിക ക്രിക്കറ്റ് ബോർഡ് പുറത്ത് വിട്ടത്. രോഹിത് ശർമയും വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയുമാണ് എ പ്ലസ് കാറ്റഗറിയിൽ. റിങ്കു സിങ്ങും തിലക് വർമയുമാണ് പുതിയതായി കരാർ പട്ടികയിൽ ഉൾപ്പെട്ട താരങ്ങൾ. ക്രിക്കറ്റ് ബോർഡ് പുറത്ത് വിട്ട പട്ടികയിൽ ഇഷാന്റെയും അയ്യരുടേയും പേരില്ല. എ കാറ്റഗറിയിൽ ആർ അശ്വിൻ, മുഹമ്മദ് ഷമി,…

Read More

ഇഷാൻ കിഷനെതിരെ കടുത്ത നടപടിക്ക് സാധ്യത; താരത്തിന്റെ കോൺട്രാക്റ്റ് ബിസിസിഐ റദ്ദാക്കിയേക്കും

അടുത്തകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ വിവാദങ്ങളില്‍ ഉള്‍പ്പെട്ട താരമാണ് ഇഷാന്‍ കിഷന്‍. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് തുടങ്ങുന്നു കിഷനുമായുള്ള പ്രശ്‌നങ്ങള്‍. ബാറ്റിംഗില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഏകദിന ലോകകപ്പിലും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും കിഷനെ ബഞ്ചിലിരുത്തുകയായിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് കിഷന്‍ പിന്‍വാങ്ങുകയായിരുന്നു. മനസിക സമ്മര്‍ദ്ദമെന്ന് പറഞ്ഞാണ് കിഷന്‍ അവധിയെടുക്കുന്നത്. ടീം മാനേജ്മെന്റ് സമ്മതം മൂളുകയും ചെയ്തു. പിന്നാലെ കിഷനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതിനിടെ കിഷന്‍ ദുബായില്‍ നിശാപാര്‍ട്ടയില്‍ പങ്കെടുത്തു. മാത്രമല്ല, പ്രമുഖ ചാനലിലെ…

Read More

സൗരവ് ഗാംഗുലിയുടെ വീട്ടില്‍ മോഷണം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലിയുടെ കൊല്‍ക്കത്തയിലെ വീട്ടില്‍ മോഷണം നടന്നതായി റിപ്പോർട്ട്. ഗാംഗുലിയുടെ വ്യക്തിഗത വിവരങ്ങളും നിര്‍ണായക സന്ദേശങ്ങളുമടങ്ങിയ 1.6 ലക്ഷം രൂപ വിലയുള്ള മൊബൈല്‍ ഫോണാണ് മോഷണം പോയതായണ് ലഭിക്കുന്ന വിവരം. വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനായി ഗാംഗുലി താക്കൂര്‍പൂര്‍ പോലീസ് സ്റ്റേഷനില്‍ ഉടന്‍ തന്നെ പരാതി നല്‍കി. ബാങ്ക് അക്കൗണ്ട് അകടക്കമുള്ള ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ ഫോണാണ് വീട്ടില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സൗരവ് ഗാംഗുലിയുടെ…

Read More

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡ് തുടരും; കരാർ നീട്ടി നൽകി ബിസിസിഐ

ഇന്ത്യന്‍ ടി20 ടീമിന്‍റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടരും, ലോകകപ്പോടെ കരാര്‍ അവസാനിച്ച ദ്രാവിഡിന് അടുത്ത വര്‍ഷം ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പ് വരെയാണ് ബിസിസിഐ കരാര്‍ നീട്ടി നല്‍കിയത്. നേരത്തെ പരിശീലക സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് ദ്രാവിഡ് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് വിവിഎസ് ലക്ഷ്മണ്‍, ആശിഷ് നെഹ്റ അടക്കമുള്ളവരെ ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ദ്രാവിഡ് തുടരുന്നതോടെ ബാറ്റിംഗ് കോച്ച് സ്ഥാനത്ത് വിക്രം റാത്തോഡും ബൗളിംഗ് കോച്ചായി പരസ് മാംബ്രെയും തല്‍സ്ഥാനത്ത്…

Read More

രാഹുൽ ദ്രാവിഡ് ഇന്ത്യ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് തുടർന്നേക്കും; കരുനീക്കം നടത്തി ബിസിസിഐ

രാഹുൽ ദ്രാവിഡിന്റെ കരാർ രണ്ട് വർഷം കൂടി ബി.സി.സി.ഐ ​നീട്ടിയേക്കുമെന്ന് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിൽ ബി.​സി.സി.ഐ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിൽ ദ്രാവിഡ് തന്നെയാകും പരി​ശീലകൻ എന്ന് ഉറപ്പായിട്ടുണ്ട്. ദ്രാവിഡിന്റെ പരിശീലനത്തിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യ റണ്ണേഴ്സപ്പായത്. കഴിഞ്ഞ രണ്ട് വർഷവും രാഹുൽ ദ്രാവിഡിന് കീഴിൽ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയതെന്ന് ബി.സി.സി.ഐക്ക് വിലയിരുത്തലുണ്ട്. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് രാഹുലിന്റെ കരാർ നീട്ടുന്നത് ബി.സി.സി.ഐ സജീവമായി പരിഗണിക്കുന്നത്. കഴിഞ്ഞയാഴ്ച ബി.സി.സി.ഐ…

Read More

ലോകകപ്പിലെ അടുത്ത മത്സരവും ഹർദിക് പാണ്ഡ്യയ്ക്ക് നഷ്ടമായേക്കും; താരത്തിന്റെ പരുക്ക് ഗുരുതരമല്ലെന്ന് ബിസിസിഐ

ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഹർദിക് പാണ്ഡ്യക്ക് അടുത്ത മത്സരവും നഷ്ടമാകുമെന്ന് സൂചന. ഞായറാഴ്ച ലഖ്നൗവിൽ നടക്കുന്ന മത്സരത്തിൽ ഹർദിക് ഉണ്ടാകില്ലെന്ന് ബിസിസിഐ അറിയിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അടുത്ത രണ്ടു മത്സരങ്ങൾക്കൂടി പാണ്ഡ്യയ്ക്ക് നഷ്ടമാകാൻ സാധ്യതയുണ്ട്. താരത്തിന് ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും ബിസിസിഐ അറിയിച്ചു. ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലാണ് താരം ഇപ്പോൾ. ഇന്ത്യൻ ടീം വിജയക്കുതിപ്പിൽ മുന്നേറുന്ന സാഹചര്യത്തിൽ സെമിയിലെത്താൻ പൂർണമായും ഫിറ്റായ പാണ്ഡ്യയെയാണ് ആഗ്രഹിക്കുന്നതെന്ന് ടീം മാനേജ്‌മെന്റ് പറഞ്ഞു. പരുക്ക് കാരണം ന്യൂസിലൻഡിനെതിരായ മത്സരം…

Read More

ശുഭ്മാൻ ഗില്ലിന് പകരക്കാരനെ പരിഗണിക്കുന്നു; യശ്വസി ജയ്സ്വാളിനോ ഋതുരാജ് ഗെയ്ക്‌വാദിനോ സാധ്യത

ഡെങ്കിപ്പനി ബാധിച്ച് വിശ്രമത്തിൽ പോയ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലിന് പകരക്കാരനായി യശസ്വി ജയ്സ്വാളിനെയോ ഋതുരാജ് ഗെയ്ക്‌വാദിനെയോ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. അസുഖം പൂർണമായും ഭേദമാവാൻ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് വിവരം. അതുകൊണ്ട് തന്നെ മുൻകരുതൽ എന്ന നിലയിൽ ബിസിസിഐയശസ്വി ജയ്സ്വാളിനെയോ ഋതുരാജ് ഗെയ്ക്‌വാദിനെയോ പരിഗണിക്കുന്നുണ്ടെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സാധാരണയായി ഡങ്കിയിൽ നിന്ന് പൂർണമായി മുക്തി നേടാൻ മൂന്ന് ആഴ്ചയെടുക്കും. അങ്ങനെയെങ്കിൽ ലോകകപ്പിലെ പല മത്സരങ്ങളും താരത്തിനു നഷ്ടമാവാനിടയുണ്ട്. ഇതും പരിഗണിച്ചാണ് സെലക്ഷൻ കമ്മറ്റിയുടെ തീരുമാനം. അതേസമയം,…

Read More