ബി.ബി.സി ഡോക്യുമെന്ററി വിവാദം; കേന്ദ്രത്തിന് പിന്തുണയുമായി അനിൽ കെ. ആന്റണി

ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ച് കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ കെ. ആന്റണി. ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി.ബി.സിയുടെയും ബ്രീട്ടീഷ് വിദേശകാര്യസെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോയുടെയും കാഴ്ചപ്പാടുകൾക്ക് പ്രാധാന്യം കൽപ്പിക്കുന്നത് നമ്മുടെ പരമാധികാരത്തെ ബാധിക്കുമെന്ന് അനിൽ കെ. ആന്റണി ട്വീറ്റ് ചെയ്തു. ”ബി.ജെ.പിയുമായി വലിയ അഭിപ്രായ വ്യത്യാസമുണ്ട്. എങ്കിലും നിരവധി മുൻവിധികളുള്ള ബ്രിട്ടന്റെ സ്പോൺസേർഡ് ചാനലായ ബി.ബി.സിയുടെയും ഇറാഖ് യുദ്ധത്തിന്റെ തലച്ചോറായ ജാക്ക് സ്ട്രോയുടെയും കാഴ്ചപ്പാടുകൾക്ക് ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ മുൻതൂക്കം കൽപിക്കുന്നത് തെറ്റായ കീഴ്വഴക്കമാണ്…

Read More

പ്രധാനമന്ത്രിക്കെതിരായ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം നാളെ; ജാഗ്രത കൂട്ടി കേന്ദ്ര സര്‍ക്കാര്‍

പ്രധാനമന്ത്രിക്കെതിരായ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി നാളെയാണ് പുറത്ത് വിടാനിരിക്കുന്നത്. ഇതിനു മുന്നോടി്യായി ജാഗ്രത കൂട്ടിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ആദ്യ ഭാഗം പുറത്ത് വന്നപ്പോഴുണ്ടായ ജാഗ്രത കുറവ് നികത്തുന്നതിനായി സമൂഹമാധ്യമ കമ്പനികള്‍ക്ക് വാര്‍ത്താ വിതരണ മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം തന്നെയാണ് നല്‍കിയിരിക്കുന്നത്. അതേസമയം ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നാളെ പ്രദര്‍ശിപ്പിക്കും. ഡോക്യുമെന്‍ററിക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിയതോടെ ആദ്യ ഭാഗം കാണാവുന്ന മറ്റ് ലിങ്കുകള്‍ പ്രതിപക്ഷ നേതാക്കള്‍ കൂട്ടത്തോടെ പങ്കുവെച്ചു. ഇതിനു പുറമെ ഡോക്യുമെന്‍ററി വിവാദത്തില്‍…

Read More

‘ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍’ ഡോക്യൂമെന്ററി: വിശദീകരണവുമായി ബിബിസി

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്റെറിയില്‍ വിശദീകരണവുമായി ബിബിസി. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വിവാദ വിഷയങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയരുന്നുവെന്നും എന്നാല്‍ ഇന്ത്യ പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കി. അതേസമയം ഡോക്യൂമെന്ററിയിലൂടെ ബിബിസിയുടെ കൊളോണിയല്‍ മനോനിലയാണ് വ്യക്തമാകുന്നതെന്ന് വിദേശകാര്യമന്ത്രാലം വ്യക്തമാക്കി. ബ്രിട്ടിഷ് പ്രധാനമന്ത്രിയും നരേന്ദ്രമോദിക്ക് പ്രതിരോധവുമായി രംഗത്തെത്തി.ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വിവാദ വിഷയങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയരുന്നുവെന്ന് വ്യക്തമാക്കിയ ബിബിസി, ഡോക്യുമെന്ററിയില്‍ ബിജെപി നേതാക്കളുടെ അഭിപ്രായം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിശദീകരിച്ചു. എന്നാല്‍ ബിബിസിയുടെ ‘ഇന്ത്യ ദി മോദി…

Read More

വിശദീകരണത്തിന് അവസരം നൽകി, സർക്കാർ പ്രതികരിച്ചില്ല; ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ ബിബിസി

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ വിശദീകരണവുമായി ബിബിസി. വിവാദ വിഷയങ്ങളില്‍ വിശദീകരണത്തിന് ഇന്ത്യൻ സർക്കാരിനു അവസരം നൽകിയിരുന്നുവെന്നും എന്നാൽ സർക്കാർ പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കി. വിശദമായ ഗവേഷണം നടത്തിയാണു ഡോക്യുമെന്ററി തയാറാക്കിയത്. ബിജെപി നേതാക്കളുടെ അടക്കം അഭിപ്രായം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ബിബിസി അറിയിച്ചു. ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തിൽ രേഖകളുണ്ടെന്നും വെളിപ്പെടുത്തൽ നടത്തുന്ന ബിബിസി ഡോക്യുമെന്ററിയെ ഇന്ത്യ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണു ബിബിസിയുടെ വിശദീകരണം. ബിബിസിയുടെ ഒരു ചാനൽ സംപ്രേഷണം…

Read More