
ഗുജറാത്ത് കലാപം മറക്കണമെന്ന് പറഞ്ഞിട്ടില്ല; ശശി തരൂർ
ഗുജറാത്ത് കലാപം മറന്ന് മുന്നോട്ട് പോകണമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ‘ഗുജറാത്ത് കലാപത്തിന്റെ മുറിവുകൾ പൂർണ്ണമായും ഉണങ്ങിയിട്ടില്ല. പക്ഷേ, ഈ വിഷയത്തിൽ സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിച്ചിരിക്കെ ഇനിയും ഇത് ചർച്ച ചെയ്യുന്നതുകൊണ്ട് നമ്മൾ കാര്യമായൊന്നും നേടാൻ പോകുന്നില്ല. നമ്മുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന മറ്റ് നിരവധി വിഷയങ്ങൾ നിലവിലുണ്ട്’, ഒരു ഒൺലൈൻ ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. മതേതര ക്യാമ്പിലുള്ള ചിലരാണ് തന്റെ അഭിപ്രായങ്ങൾ വളച്ചൊടിക്കുന്നതെന്ന് തരൂർ…