
നയന്‍താരക്ക് എതിരായ നടൻ ബയല്‍വാന്‍ രംഗനാഥൻ്റെ പരാമർശം വിവാദത്തിൽ
തെന്നിന്ത്യൻ നടി നയൻതാരയെ അധിക്ഷേപിച്ച് നടൻ ബയല്‍വാന്‍ രംഗനാഥന്‍. കുഞ്ഞുങ്ങളെ ദൈവം നിങ്ങള്‍ക്ക് തന്നില്ലെന്നും മറ്റൊരാള്‍ പ്രസവിച്ച കുഞ്ഞുങ്ങളെ വളർത്തുകയാണെന്നും നടൻ ആക്ഷേപിച്ചു. നയന്‍താരക്ക് പണത്തോട് ആര്‍ത്തിയാണ് എന്ന ഗുരുതര ആരോപണവും രംഗനാഥൻ ഉയർത്തുന്നുണ്ട്. മിഷോങ് ചുഴലിക്കാറ്റ് നാശം വിതച്ചപ്പോള്‍ നടി സഹായഹസ്തവുമായി രംഗത്തെത്തിയിരുന്നു. നടിയുടെ സഹായ രീതിയാണ് വിമർശനത്തിന് കാരണമായത്. തന്റെ കമ്പനിയുടെ പേരിലായിരുന്നു നടി സാനിറ്ററി നാപ്കിനുകളും ഭക്ഷണ സാധനങ്ങളും കൈമാറിയത്. കമ്പനിയുടെ പരസ്യ ബോര്‍ഡുകളുള്ള വാഹനത്തില്‍ സഹായം എത്തിച്ചതാണ് വിമർശനം ഉയരാൻ കാരണം….