
യുദ്ധഭൂമിയിലെ ബാല്യങ്ങൾക്ക് സന്തോഷ കാർണിവലുമായി ഖത്തർ ടൂറിസം വകുപ്പ്
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടും വീടും നാടും തകർന്നടിഞ്ഞും ശരീരത്തിനും മനസ്സിനും മുറിവേറ്റും ദുരിതത്തിലായ ഫലസ്തീൻ കുട്ടികൾക്കായി കരുതലിന്റെ കരങ്ങളൊരുക്കി ഖത്തർ ടൂറിസം. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സക്കായി ദോഹയിലെത്തിയ ഗാസയിൽ നിന്നുള്ള കുട്ടികൾക്കാണ് കളിയും വിനോദവുമായി ഖത്തർ ടൂറിസം സംഗമം ഒരുക്കിയത്. പരിപാടി കഴിഞ്ഞ ദിവസം സമാപിച്ചു. ഓർഫർ കെയർ സെന്ററുമായി (ഡ്രീമ) സഹകരിച്ച് അൽ തുമാമ കോംപ്ലക്സിലെ ഔട്ട്ഡോർ സ്റ്റേഡിയത്തിലാണ് ഗാസ ബഡ്സ് കാർണിവൽ എന്ന തലക്കെട്ടിൽ ഖത്തർ ടൂറിസത്തിന്റെ പരിപാടികൾ സംഘടിപ്പിച്ചത്. വിവിധ കായിക, വിനോദ…