സൂക്ഷ്മദർശിനി കണ്ടശേഷം ഒരു അമ്മച്ചി പറഞ്ഞത് അവൻ അമ്മയ്ക്ക് വേണ്ടിയല്ലേ കൊന്നത് എന്നാണ്; ബേസിൽ ജോസഫ്

ബേസിൽ ജോസഫും നസ്രിയ നസീമും കേന്ദ്ര കഥപാത്രങ്ങളായ സൂക്ഷ്മദർശിനി അടുത്തിടെയാണ് ഒടിടിയിൽ റിലീസ് ചെയ്തത്. പേരിനോട്‌ നൂറ് ശതമാനവും നീതി പുലർത്തിയെന്ന് പറയാവുന്ന കൊച്ചുസിനിമയായിരുന്നു ഇത്. വീട്ടുജോലിയും മറ്റും നോക്കി ബോറടിച്ച് ജോലി കിട്ടാൻ വേണ്ടി കള്ളത്തരം ഒപ്പിച്ച് കാത്തിരിക്കുന്ന വീട്ടമ്മയായ നസ്രിയയുടെ പ്രിയദർശിനി എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. നസ്രിയ അവതരിപ്പിച്ച കഥാപാത്രത്തിലൂടെ ഒരു കുറ്റകൃത്യം തെളിയുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഇപ്പോഴിതാ സിനിമ കണ്ടിറങ്ങിയശേഷം പ്രേക്ഷകരിൽ ഒരാളിൽ നിന്നുണ്ടായ രസകരമായ പ്രതികരണത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്…

Read More

വന്‍ മരങ്ങള്‍ക്കിടയി’ലെന്ന് ടൊവിനോ, ‘മുട്ട പഫ്‌സിലെ മുട്ട’യെന്ന് ബേസില്‍; സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയ ചിത്രം

ടൊവിനോ തോമസിന്റേയും ബേസില്‍ ജോസഫിന്റെ സാമൂഹികമാധ്യമങ്ങളിലിലെ ഇടപെടലുകള്‍ പലപ്പോഴും രസകരമാണ്. ക്യാപ്ഷനുകളും കമന്റുകളുമായി ഇരുവരും പരസ്പരം ട്രോളുന്നത് ആരാധകരും അതേ ആവേശത്തോടെയാണ് ഏറ്റെടുക്കാറ്. ലൂസിഫറിന്റെ രണ്ടാംഭാഗമായ എല്‍2ഇ: എമ്പുരാന്റെ രണ്ടാംഭാഗത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. വന്‍ ടീസര്‍ ലോഞ്ച് ഇവന്റാണ് ഇതിനായി സംഘടിപ്പിച്ചത്. മലയാളത്തിലെ പ്രമുഖ താരങ്ങളും സംവിധായകരും ടെക്‌നീഷ്യന്‍സും ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുത്തു. ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടൊവിനോയും ബേസിലും പരിപാടിയില്‍ ശ്രദ്ധേയസാന്നിധ്യമായിരുന്നു. പരിപാടിയില്‍നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. ടൊവിനോയാണ്…

Read More

എനിക്ക് എന്റെ സ്വന്തം ഐഡന്റിറ്റിയില്‍ അറിയപ്പെടണമെന്നാണ് ആഗ്രഹം: ബേസിൽ ജോസഫ്

സംവിധായകനായും നടനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ബേസില്‍ ജോസഫ്. സംവിധാനത്തിനൊപ്പം ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തും എത്തിയ ബേസില്‍ വളരെ പെട്ടെന്നാണ് നായകനിരയിലേക്ക് എത്തിയത്. മിനിമം ഗ്യാരന്റി ഉള്ള നടനാണ് ബേസിൽ. ചെറിയ സിനിമകൾ പോലും തന്റേതായ അഭിനയ മികവ് കൊണ്ട് ഫലിപ്പിച്ച് സിനിമയെ വൻ വിജയമാക്കി തീർക്കാൻ താരത്തിന് സാധിക്കാറുണ്ട്. ഇപ്പോഴിതാ, മാതൃഭൂമി അന്താരാഷ്ട്ര അക്ഷരേത്സവത്തില്‍ പങ്കെടുത്ത താരം ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ‘ജയറാമിനെയും ദിലീപിനെയും പോലെ ജനപ്രിയ നായകന്‍ എന്ന…

Read More

ജയ ജയ ജയ ജയഹേയ്ക്ക് ശേഷം ‘ഫാലിമി’യുമായി ചിയേഴ്സ് എന്റർടെയ്ൻമെന്റ്: ബേസിൽ ജോസഫ് പ്രധാന വേഷത്തിൽ

ജയ ജയ ജയ ജയഹേക്ക് ശേഷം പുതിയ ചിത്രവുമായി ചിയേഴ്സ് എന്റർടൈൻമെന്റ്. നവാഗതനായ നിതീഷ് സഹദേവ് ഒരുക്കുന്ന ‘ ഫാലിമി ‘ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തു വന്നു. ജയ ജയ ജയ ജയഹേ യിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബേസിൽ ജോസഫ് ‘ഫാലിമി ‘ യിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അമൽ പോൾസനാണ് സഹ നിർമ്മാതാവ്. ആദ്യ ഷെഡ്യൂൾ ഷൂട്ട് പൂർത്തിയാക്കിയ ചിത്രം ഘട്ടത്തിലേക്ക് കടക്കുകയാണ്. മഞ്ജു പിള്ള, ജഗദീഷ്,മീനാരാജ്, സന്ദീപ് പ്രദീപ് എന്നിവരാണ് മറ്റുള്ള…

Read More