
‘നാദിർഷ പറഞ്ഞതിനെ സോഷ്യൽ മീഡിയയും മാധ്യമങ്ങളും തെറ്റിദ്ധരിച്ചു, എന്നെ രാജുവേട്ടൻ ഒഴിവാക്കിയതല്ല’; ആസിഫ് അലി
ബോക്സ് ഓഫീസിൽ വിജയമായി മാറിയ സിനിമയായിരുന്നു അമർ അക്ബർ അന്തോണി. നാദിർഷ സംവിധാനം ചെയ്ത സിനിമയിൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്. ചിത്രത്തിൽ ആസിഫ് അലിയും അതിഥി വേഷത്തിലെത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷം ഈ ചിത്രം വീണ്ടും ചർച്ചകളിൽ നിറുകയാണ്. അമർ അക്ബർ അന്തോണിയുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് നാദിർഷ കഴിഞ്ഞ ദിവസം പറഞ്ഞ സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയത്. ചിത്രത്തിലെ മൂന്ന് നായകന്മാരിൽ ഒരാളായി താൻ മനസിൽ കണ്ടിരുന്നത് ആസിഫ് അലിയെയായിരുന്നു. എന്നാൽ ക്ലാസ്മേറ്റ്സ് ടീം…