
ബഷീർ ഓർമദിനം ആചരിച്ച് കലാലയം സാംസ്കാരിക വേദി
കലാലയം സാംസ്കാരിക വേദി മക്ക കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഷീർ ഓർമ ദിനം ആചരിച്ചു. അസീസിയ പാനൂർ റെസ്റ്റാറൻറ് കോൺഫറൻസ് ഹാളിൽ നടന്ന മാങ്കോസ്റ്റീൻ സംഗമം യഹ്യ ആസഫലി ഉദ്ഘാടനം ചെയ്തു. രിസാല സ്റ്റഡി സർക്കിൾ മക്ക സോൺ ചെയർമാൻ കബീർ ചൊവ്വ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മുസ്തഫ മലയിൽ (കെ.എം.സി.സി), ഷമീം നരിക്കുനി (ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ ഏകോപന സമിതി അംഗം), നൗഷാദ് (ഒ.ഐ.സി.സി), ശിഹാബ് കുറുകത്താണി (ഐ.സി.എഫ്), എം.കെ ഷൗക്കത്തലി…