
യുഎസ് സൈനിക താവളത്തിനു മുകളിൽ അന്യഗ്രഹജീവികളുടെ പറക്കുംതളിക…? അമ്പരപ്പിക്കുന്ന വീഡിയോ കാണാം
യുഎസ് സൈനിക താവളത്തിനു മുകളിലൂടെ സഞ്ചരിക്കുന്ന പറക്കുന്ന അജ്ഞത വസ്തു (അൺഐഡന്‍റിഫൈഡ് ഫ്ളയിംഗ് ഒബ്ജക്ട്സ്- യുഎഫ്ഒ) യുടെ വീഡിയോ ആണ് ഇപ്പോൾ ലോകത്തെ അന്പരപ്പിച്ചിരിക്കുന്നത്. പറക്കുന്ന അജ്ഞത വസ്തുവിന്‍റേത് എന്നവകാശപ്പെടുന്ന വീഡിയോ ചലച്ചിത്ര നിർമാതാവായ ജെറമി കോർബെൽ ആണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വീഡിയോ വിവിധ പ്ലാറ്റ്‌ഫോമുകളിൽ അതിവേഗം വ്യാപിക്കുകയും ചെയ്തു. വിചിത്രമായ ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലിപ്പിൽ ഇറാഖിലെ ജോയിന്‍റ് ഓപ്പറേഷൻ ബേസിനു മുകളിലൂടെ ഒരു ജെല്ലിഫിഷിനെപ്പോലെ അജ്ഞാതവസ്തു തെന്നിമാറുന്നതു കാണാം. 2018ലാണു സംഭവം. സൈനിക ഉദ്യോഗസ്ഥരാണ്…