ലോക ലഹരി വിരുദ്ധ ദിനം; കേരളത്തിൽ നാളെ ബാറുകളും ബീവറേജസ് കോർപ്പറേഷനുകളും തുറക്കില്ല

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്താലത്തിൽ കേരളത്തിൽ നാളെ ഡ്രൈ ഡേ ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് നാളെ ബീവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലകളും സ്വകാര്യ ബാറുകളും അടഞ്ഞ് കിടക്കും. കൺസ്യൂമർ ഫെഡിന്റെ മദ്യവില്പന ശാലകളും പ്രീമിയം മദ്യവില്പന ശാലകളും നാളെ തുറക്കില്ല. ഇന്ന് രാത്രി ഒമ്പത് മണിക്ക് ബീവറേജസ് കോർപ്പറേഷനുകൾ അടച്ചാൽ പിന്നീട് മറ്റന്നാൾ രാവിലെ 9 മണിക്കാണ് തുറക്കുക. അന്താരാഷ്ച്ര ലഹരിവിരുദ്ധ ദിനമായ നാളെ ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ മദ്യഷോപ്പുകൾക്ക് അവധി നൽകിയത്. 1987 മുതൽ…

Read More

തൃശൂർ പൂരം: മദ്യക്കടകളും ബാറുകളും അടച്ചിടാനുള്ള സമയത്തിൽ കുറവ് വരുത്തി ഹൈക്കോടതി

തൃശൂർ പൂരം പ്രമാണിച്ച് ബാറുകളും മദ്യക്കടകളും കള്ളുഷാപ്പുകളും അടച്ചിടാനുള്ള സമയത്തിൽ കുറവ് വരുത്തി ഹൈക്കോടതി. പൂരം നടക്കുന്ന 19ന് (ഇന്ന്) വെളുപ്പിനെ 2 മണി മുതൽ 20 ശനി ഉച്ചകഴിഞ്ഞ് 2 മണി വരെ തൃശൂർ താലൂക്കിലെ മദ്യക്കടകളും ഷാപ്പുകളും ബാറുകളും അടച്ചിടാനായിരുന്നു ജില്ലാ കലക്ടറുടെ ഉത്തരവ്. എന്നാൽ അടച്ചിടുന്ന സമയം ശനിയാഴ്ച രാവിലെ 10 മണി വരെയാക്കി ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഉത്തരവിട്ടു. രണ്ടു ദിവസത്തോളം ഇവ അടച്ചിടുന്നത് വലിയ നഷ്ടം വരുത്തി വയ്ക്കുന്നുവെന്ന്…

Read More

തൃശ്ശൂർ പൂരം: മദ്യനിരോധന സമയം വെട്ടിക്കുറച്ച് പുതിയ ഉത്തരവിറക്കി കളക്ടര്‍

തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് മദ്യനിരോധന സമയക്രമത്തില്‍ മാറ്റം വരുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് ഭേദഗതി വരുത്തിയത്. നാളെ (ഏപ്രില്‍ 19) പുലര്‍ച്ചെ രണ്ട് മണി മുതല്‍ 20 ന് രാവിലെ 10 വരെയാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തൃശ്ശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടുന്നതിനും മദ്യം, മറ്റു ലഹരി വസ്തുക്കളുടെ വില്‍പനയുമാണ് നിരോധിച്ചത്. നേരത്തെ ഏപ്രില്‍ 19ന് പുലര്‍ച്ചെ രണ്ട് മണി…

Read More

അമ്പാടാ കൊച്ചുകള്ളാ: നഴ്സറിപ്പയ്യൻ തന്‍റെ കൂട്ടുകാരിക്കു കൊടുത്ത സമ്മാനത്തിന്‍റെ വില കേട്ടാൽ ഞെട്ടും

പരിശുദ്ധിയുടെയും നിഷ്കളങ്കതയുടെയും പ്രതീകമാണ് കുട്ടികൾ! പെൻസിലുകൾ, ചോക്ലേറ്റുകൾ, മിഠായികൾ, കളിപ്പാട്ടങ്ങൾ എന്നിവയെല്ലാം കുട്ടികൾ പരസ്പരം കൈമാറാറുണ്ട്. രസകരമായ എന്നാൽ, ലക്ഷങ്ങൾ വിലയുള്ള ഒരു സമ്മാനക്കൈമാറ്റത്തിന്‍റെ കഥ ചൈനയുടെ വൻമതിലും കടന്നു വൈറലായിരിക്കുന്നു. പ്രണയത്തിനും ഇഷ്ടത്തിനും പ്രായമില്ല. ഏതു പ്രായക്കാരിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന മനോഹരമായ വികാരമാണു പ്രണയം എന്നതിൽ ആർക്കും തർക്കമില്ല. ചൈനയിലെ നഴ്സറിക്കുട്ടി തന്‍റെ ക്ലാസിലെ പെൺകുട്ടിക്ക് സ്വർണക്കട്ടികൾ സമ്മാനിച്ചു. അവളോടുള്ള ഇഷ്ടംകൊണ്ടാണ് കുട്ടി സ്വർണം കൊടുത്തത്. കൊടുത്ത സമ്മാനത്തിന്‍റെ വിലയോ, 12 ലക്ഷം! സിചുവാൻ…

Read More

രാജസ്ഥാനിൽ രാമക്ഷേത്ര ഉദ്ഘാടന ദിവസം മദ്യശാലകള്‍ അടച്ചിടും

അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രാണ്‍ പ്രതിഷ്ഠയോടനുബന്ധിച്ച് ജനുവരി 22ന് സംസ്ഥാനത്ത് ‘ഡ്രൈ ഡേ’ആയിരിക്കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ 7000ത്തിലധികം മദ്യശാലകളും ബാറുകളും അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് രാജസ്ഥാന്‍ എക്സൈസ് വകുപ്പ് ഞായറാഴ്ച പുറത്തിറക്കി. “ഈ ദിവസം മുഴുവൻ മദ്യശാലകൾ അടഞ്ഞുകിടക്കും. രാജസ്ഥാനിൽ മദ്യശാലകൾ അടയ്ക്കുന്ന സമയം രാത്രി 8 മണിയാണ്. ഈ സാഹചര്യത്തിൽ ജനുവരി 21 ന് രാത്രി 8 മണിക്ക് മദ്യശാലകൾ അടച്ച് ജനുവരി 23ന് രാവിലെ തുറക്കും” ഉത്തരവിൽ പറയുന്നു.ഇതുകൂടാതെ, ജയ്പൂരിലെ…

Read More