ഒമാൻ ദേശീയ ദിനാഘോഷം ; സീബിലും ബർക്കയിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ നിയന്ത്രണം

ദേ​ശീ​യ ദി​നാ​ഘോ​ഷ​​ത്തോ​ട​നു​ബ​ന്ധി​ച്ച്​ തി​ങ്ക​ളാ​ഴ്ച സീ​ബി​ലും ബ​ർ​ക്ക​യി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​തി​ന്​ അ​ധി​കൃ​ത​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. സീ​ബ് വി​ലാ​യ​ത്തി​ലെ അ​ൽ ബ​റ​ക്ക പാ​ല​സ് റൗ​ണ്ട് എ​ബൗ​ട്ട് മു​ത​ൽ ബ​ർ​ക്ക വി​ലാ​യ​ത്തി​ലെ ഹ​ൽ​ബ​ൻ ഏ​രി​യ വ​രെ​യു​ള്ള റോ​ഡി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി പാ​ർ​ക്കി​ങ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ആ​ർ.​ഒ.​പി പ​റ​ഞ്ഞു. രാ​വി​ലെ എ​ട്ട് മ​ണി മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. ഡ്രൈ​വ​ർ​മാ​ർ ഗ​താ​ഗ​ത നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും പൊ​തു​താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​യി പൊ​ലീ​സു​കാ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ആ​ർ.​ഒ.​പി ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ബർക്കയിലെ നസീം പാർക്കിന്റെ മുഖം മിനുക്കാൻ മസ്ക്കറ്റ് മുൻസിപ്പാലിറ്റി

ബ​ർ​ക്ക​യി​ലെ പ്ര​ധാ​ന പാ​ർ​ക്കു​ക​ളി​ലൊ​ന്നാ​യ ന​സീം പാ​ർ​ക്കി​ന്‍റെ മു​ഖം മി​നു​ക്കാ​ൻ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി. ന​ട​പ്പാ​ത​ക​ൾ, ഇ​രി​പ്പി​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ പു​തി​യ ആ​ക​ർ​ഷ​ണ​ങ്ങ​ളോ​ടെ പു​ന​ർ രൂ​പ​ക​ൽ​പ​ന ചെ​യ്യാ​നാ​ണ്​ മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി ഒ​രു​ങ്ങു​ന്ന​ത്. ഗെ​യി​മു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന​തി​നാ​യി ഈ ​മേ​ഖ​ല​യി​ൽ വി​ദ​ഗ്​​ധ​രാ​യ ക​രാ​റു​കാ​രി​ൽ​നി​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. പാ​ർ​ക്കി​ൽ ഉ​ട​നീ​ളം സ്ഥാ​പി​ക്കു​ന്ന ക​മാ​ന​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി ബി​ഡു​ക​ൾ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. മ​സ്‌​ക​ത്തി​ൽ​നി​ന്ന് 60 കി​ലോ​മീ​റ്റ​ർ അ​ക​ലെ സ്ഥി​തി ചെ​യ്യു​ന്ന ന​സീം പാ​ർ​ക്ക് ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളി​ൽ ഒ​ന്നാ​ണ്. മ​സ്‌​ക​ത്ത് ഫെ​സ്റ്റി​വ​ലി​ന്‍റെ പ്ര​ധാ​ന വേ​ദി​ക​ളി​ലൊ​ന്നാ​ണി​ത്….

Read More