
യുഎഇയിലെ ബറക ആണവോർജ നിലയത്തിന്റെ അവസാന റിയാക്ടറും പൂർത്തിയായി
യുഎഇയിലെ ബറക ആണവോർജ നിലയത്തിൻറെ അവസാനത്തെയും നാലാമത്തെയും റിയാക്ടറിൻറെ നിർമാണം പൂർത്തിയായി. എമിറേറ്റ്‌സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ഇനെക്) ചൊവ്വാഴ്ചയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റിയാക്ടറിലേക്ക് ഇന്ധന അസംബ്ലികൾ അടക്കമുള്ള സംവിധാനങ്ങൾ ഘടിപ്പിച്ചതോടെയാണ് നിലയം പൂർണ സജ്ജമായിരിക്കുന്നത്. അൽ ദഫ്‌റ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആണവോർജ നിലയത്തിൻറെ നാലാം റിയാക്ടറിന് ന്യൂക്ലിയർ റെഗുലേഷൻ ഫെഡറൽ അതോറിറ്റി നേരത്തെ പ്രവർത്തനാനുമതി നൽകിയിരുന്നു. ‘ഇനെകി’ൻറെ കീഴിൽ പ്രവർത്തിക്കുന്ന ‘നവാ’ ഊർജ കമ്പനിക്കാണ് പ്രവർത്തനാനുമതി നൽകിയിരുന്നത്. നിർമാണം പൂർത്തിയായതോടെ മേഖലയിലെ ഏറ്റവും വലിയ…