
ആനയും ബെൻസും ഇല്ല; വരൻറെ വരവുകണ്ട് എല്ലാവരും ഞെട്ടി..!
വിവാഹത്തെക്കുറിച്ച് എല്ലാവർക്കും അവരുടേതായ ഇഷ്ടങ്ങളുണ്ടാകും. കാരണം, ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ നിമിഷമാണു വിവാഹം. അതുകൊണ്ടുതന്നെ വിവാഹദിവസം അവിസ്മരണീയമാക്കാൻ എല്ലാവരും ശ്രമിക്കുന്നു. ചിലർ ആഘോഷങ്ങൾക്കായി ലക്ഷങ്ങൾ പൊടിക്കുമ്പോൾ മറ്റു ചിലർ വ്യത്യസ്തമായ രീതിയിലൂടെ വിവാഹം ആഘോഷിക്കുകയും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യുന്നു. ആഡംബര കാറിലും കുതിരപ്പുറത്തും ഹെലികോപ്റ്ററിലുമെല്ലാം കല്യാണമണ്ഡപത്തിലേക്കു വന്നിറങ്ങുന്ന വധുവരന്മാരെ ഞെട്ടിച്ചിരിക്കുകയാണ് ബംഗളൂരുവിലെ നവവരൻ. സാധാരണ ഇലക്ട്രിക് സ്‌കൂട്ടറിലാണ് വരൻ വിവാഹവേദിയിലേക്ക് എത്തിയത്. പൂക്കളും മറ്റു തോരണങ്ങളും ചാർത്തി വാഹനം അലങ്കരിച്ചിരുന്നു. വരവ് ആഘോഷമാക്കി…