മദ്യം വിലകുറച്ച് നൽകിയില്ല; തൃശൂരിൽ ബാർ അടിച്ചുതകർത്ത 2 പേർ അറസ്റ്റിൽ

തൃശൂരിൽ മദ്യം വില കുറച്ച് നൽകിയില്ലെന്നാരോപിച്ച് ബാർ അടിച്ചുതകർത്തു. കോട്ടപ്പടി ഫോർട്ട് ഗേറ്റ് ബാറിൽ കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. യുവാക്കളാണു ബാർ അക്രമിച്ചത്. സംഭവത്തിൽ ഇരിങ്ങപുറം സ്വദേശികളായ അഭിഷേക്, ശ്രീഹരി എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ്  അറിയിച്ചു. അറസ്റ്റിലായവർ ഉൾപ്പെടെ നാലു പേര്‍ ബാറിലെത്തി പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്കു നല്‍കാനാവശ്യപ്പെട്ടു. ബാര്‍ ജീവനക്കാരുമായുള്ള തർക്കത്തെത്തുടർന്നു മടങ്ങിപ്പോയ സംഘം ഇരുമ്പ് പൈപ്പുകളും മരവടികളുമായി തിരിച്ചെത്തി ബാറിനു മുന്നിലെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. തടയാൻ…

Read More

‘ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ,പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു’: ബിജു രമേശ്

ബാര്‍ കോഴക്കേസ് അന്വേശിക്കാന്‍ തയ്യാറാണെന്ന സിബിഐ നിലപാടിലെ സ്വാഗതം ചെയ്ത് ബാറുടമ ബിജു രമേശ് രംഗത്ത്.പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു .  സിബിഐ അന്വേഷിക്കട്ടെ.യാഥാർത്ഥ്യം എല്ലാവരും അറിയണം.ആരെയും ബലിയാടാക്കാനൊന്നും താൽപര്യം ഇല്ല.മരണം വരെ ഉറച്ചു നിൽക്കും.കൂടെ നിന്ന പല ബാർ ഉടമകളും പിന്നീട് പിന്മാറി. പല ബിസിനസ് ഉള്ള ആളുകളും ഉണ്ട്.ശക്തരായ ഉദ്യോഗസ്ഥർ ഒതുക്കപ്പെട്ടു.ഉദ്യോഗസ്ഥന് സ്ഥാനം വാഗ്ദാനം ചെയ്തു കേസ് ഒതുക്കി.തത്ത സത്യം പറയുമെങ്കിൽ പറയട്ടെ.വിജിലൻസിനെ കൊണ്ട് വല്ല ഉപയോഗവും ഉണ്ടോ? കേരള കോൺഗ്രസിൻ്റെ രാഷ്ട്രീയ മാറ്റത്തിൻ്റെ ഭാഗമായാണ് കേസ് സെറ്റിൽ ആയത്.കേസ്…

Read More

ലഹരിവിരുദ്ധ കാമ്പയിന് പിന്നാലെ മദ്യപാനം; ഡി.വൈ.എഫ്.ഐ. നേതാക്കൾക്കെതിരെ നടപടി

ലഹരിവിരുദ്ധ കാമ്പയിനിടെ ബാറിലിരുന്ന് മദ്യപിച്ചതിന് ഡി.വൈ.എഫ്.ഐയിൽ നടപടി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തേയും നേമം ഏരിയാ പ്രസിഡന്റിനേയും പുറത്താക്കി. പി. ബിജുവിന്റെ പേരിലുള്ള ആംബുലൻസ് ഫണ്ടിലെ ക്രമക്കേട് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കാനും ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യുവജന സംഘടനയുടെ ലഹരിവിരുദ്ധ കാമ്പയിന് പിന്നാലെ ഇരുവരും ബാറിലെത്തി മദ്യപിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇരുവരും മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടിക്ക് നിർബന്ധിതമായത്. നേമം ഏരിയാ പ്രസിഡന്റ് ആഷിഖ്, ജില്ലാ കമ്മിറ്റി അംഗം അഭിജിത്ത്…

Read More

കൊച്ചി ബാറിൽ വെടിവയ്പ്പുണ്ടായ സംഭവം; രണ്ടു പേർ പിടിയിൽ

കൊച്ചി കുണ്ടന്നൂർ ജംക്ഷനിൽ പ്രവർത്തിക്കുന്ന ‘ഒജീസ് കാന്താരി’ ബാറിൽ വെടിവയ്പ്പുണ്ടായ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. അഭിഭാഷകനായ ഹറോൾഡ്, സുഹൃത്ത് എഴുപുന്ന സ്വദേശി റോജൻ എന്നിവരാണു മരട് പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച വൈകിട്ട് മൂന്നോടെ ആയിരുന്നു ബാറിൽ വെടിവയ്പ്പുണ്ടായത്. മദ്യപിച്ച് ബിൽ തുക കൊടുത്ത ശേഷം മടങ്ങുന്നതിനിടെ പ്രകോപനം ഒന്നുമില്ലാതെ ഒരാൾ ചുവരിലേക്കു വെടിയുതിർക്കുകയായിരുന്നു. ബാർ ജീവനക്കാരും മറ്റുള്ളവരും സ്തംഭിച്ചു നിൽക്കേ ഇയാൾ ഒപ്പമുണ്ടായിരുന്ന ആൾക്കൊപ്പം ബാറിനു പുറത്തിറങ്ങി ഓട്ടോറിക്ഷയിൽ കടന്നു. വെടിവയ്പ്പുണ്ടായി മൂന്നു മണിക്കൂറിനു ശേഷമാണ്…

Read More