മദ്യപിക്കാൻ വാഹനവുമായി വന്നവർ ഡ്രൈവറെയും കൊണ്ടാണ് വന്നതെന്ന് ഉറപ്പുവരുത്തണം; കോയമ്പത്തൂരിൽ ബാറുടമകൾക്ക് പൊലീസിന്റെ നിർദേശം

മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാൻ പുതിയ പദ്ധതി കൊണ്ടുവന്ന് കോയമ്പത്തൂർ പൊലീസ് രംഗത്ത്. വാഹനവുമായി മദ്യപിക്കാൻ ബാറിൽ വരുന്നവർ തിരിച്ച് വാഹനം ഓടിക്കില്ലെന്ന് ബാറുടമകൾ ഉറപ്പുവരുത്തണമെന്നാണ് പൊലീസ് നിർദേശിച്ചത്. മദ്യപിക്കാൻ വാഹനവുമായി വന്നവർ ഡ്രൈവറെയും കൊണ്ടാണ് വന്നതെന്ന് ബാറുടമകൾ ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ മദ്യപിച്ചശേഷം അയാൾക്ക് പോകാൻ വാഹനം സജ്ജമാക്കുകയോ പകരം ഡ്രൈവറെ ഏർപ്പെടുത്തുകയോ വേണമെന്നാണ് പൊലീസ് അറിയിച്ചത്. തിങ്കളാഴ്ച ഇക്കാര്യം അറിയിച്ച് ബാറുടമകൾക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സിറ്റി പൊലീസ്…

Read More

ബാറുടമകളുടെ വാദം പൊളിക്കുന്നു; പണം ആവശ്യപ്പെട്ടത് ഓഫിസ് കെട്ടിടം വാങ്ങാനല്ല

ഓഫിസ് കെട്ടിടം വാങ്ങാനാണ് രണ്ടര ലക്ഷം രൂപ പിരിക്കാൻ നിർദ്ദേശിച്ചതെന്ന ബാറുടമകളുടെ വാദം പൊളിക്കുന്ന വിവരങ്ങൾ പുറത്ത്. കെട്ടിടം വാങ്ങാൻ മാസങ്ങൾക്കു മുൻപ് നേതൃത്വം ആവശ്യപ്പെട്ടതും അംഗങ്ങൾ നൽകിയത് ഒരു ലക്ഷം രൂപയാണെന്നതിന്റെ രേഖയും പുറത്തായി. മദ്യ നയത്തിലെ ഇളവിനു വേണ്ടി രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ടത് പുറത്തായപ്പോഴാണ് കെട്ടിടം വാങ്ങാനാണ് പണം ആവശ്യപ്പെട്ടതെന്ന് പറഞ്ഞ് അസോസിയേഷൻ നേതാക്കൾ തലയൂരിയത്. ബാറുടമകളുടെ സംഘടനയിലെ അംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ മാസങ്ങൾക്കു മുൻപു വന്ന സന്ദേശത്തിൽ കെട്ടിട നിർമാണത്തിനു നൽകേണ്ടത്…

Read More

ബാറുടമകളുടെ പണപ്പിരിവ് അന്വേഷിക്കണം ; ഡിജിപിക്ക് കത്ത് നൽകി മന്ത്രി എംബി രാജേഷ്

ബാറുടമകളുടെ പണപ്പിരിവ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി.ക്ക് കത്ത് നൽകി എക്സൈസ് മന്ത്രി എം.ബി. രാജേഷ്. പുറത്തുവന്ന ശബ്ദ സന്ദേശത്തെ കുറിച്ച് അന്വേഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ബാർ ഉടമകളുടെ സംഘടനാ നേതാവിന്‍റെ പുറത്തുവന്ന ശബ്ദ സന്ദേശത്തെ കുറിച്ച് അന്വേഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. മദ്യനയത്തിന്‍റെ പേരിൽ പണംപിരിക്കുന്നതിനെ സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് എംബി രാജേഷ് പ്രതികരിച്ചിരുന്നു. ഗൂഡാലോചനയുണ്ടോയെന്ന് പരിശോധിക്കും. മദ്യനയ ചർച്ചകകളിലേക്ക് സർക്കാർ കടന്നിട്ടുപോലുമില്ല. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പണപ്പിരിവ് നടത്തിയാൽ ശക്തമായ…

Read More