ബാർ കോഴ ആരോപണം ; വിജിലൻസ് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ബാർ കോഴ ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ വിജിലന്‍സിന് കത്തുനല്‍കി. രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിൽ വൻ ഗൂഢാലോചന നടന്നു. ടൂറിസം വകുപ്പ് യോഗം ഉന്നതല ഗൂഢാലോചനയ്ക്ക് തെളിവാണെന്നും കത്തിൽ പറയുന്നു. മന്ത്രിമാർ അടക്കമുള്ളവർക്ക് കൈക്കൂലി നൽകാൻ തയ്യാറെടുപ്പ് നടന്നു. ബാര്‍ ഉടമ അസോസിയേഷന്‍ അംഗത്തിന്‍റെ പുറത്തുവന്ന ശബ്ദസന്ദേശം തെളിവായി എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. എക്സൈസ്– ടൂറിസം മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബാര്‍ ഉടമകള്‍ക്കും എതിരെ അന്വേഷണം…

Read More

ബാർ കോഴ ആരോപണം ; ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും, അനിമോന്റെ മൊഴി രേഖപ്പെടുത്തും

ബാര്‍ കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും. ഇടുക്കിയിലെത്തുന്ന അന്വേഷണ സംഘം, കോഴ ആവശ്യപ്പെട്ടുള്ള ശബ്ദരേഖ ഗ്രൂപ്പിലിട്ട അനിമോന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും. അനിമോനെ പൊലീസിന് നേരിട്ട് ബന്ധപ്പെടാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് നേരിട്ട് വീട്ടിലെത്തിയായിരിക്കും മൊഴിയെടുക്കുക. ഗ്രൂപ്പിലുണ്ടായിരുന്ന മറ്റു ബാറുടമകളുടെ മൊഴിയും രേഖപ്പെടുത്തും. രണ്ടര ലക്ഷം ആവശ്യപ്പെട്ട്കൊണ്ട് ഗ്രൂപ്പിലിട്ട ശബ്ദ രേഖ തന്‍റേതല്ലെന്ന് അനിമോന്‍ ഇതേവരെ നിഷേധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് എടുക്കുന്ന മൊഴി നിര്‍ണായകമാകും. ക്രൈംബ്രാഞ്ചിന് അനിമോൻ നൽകുന്ന മൊഴിയനുസരിച്ചായിരിക്കും തുടർനീക്കം. യോഗത്തിൽ പങ്കെടുത്ത…

Read More

ബാർ കോഴ ആരോപണം ; എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷിന് എതിരെ പ്രതിഷേധം ശക്തമാക്കാൻ യൂത്ത് കോൺഗ്രസ്

ബാര്‍ കോഴ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എക്സൈസ് മന്ത്രി എം ബി രാജേഷിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യൂത്ത് കോണ്‍ഗ്രസ്. നാളെ എം ബി രാജേഷിന്‍റെ ഓഫീസില്‍ നോട്ടെണ്ണല്‍ യന്ത്രമെത്തിച്ച് പ്രതിഷേധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. കേരളത്തിലെ മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരൻ എം ബി രാജേഷ് ആണെന്നും രാഹുൽ ആരോപിച്ചു. അതേസമയം, സംസ്ഥാനത്തെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു മേയ് 21ന് ടൂറിസം ഡയറക്ടർ വിളിച്ചു ചേർത്ത യോഗം ഇപ്പോൾ പ്രചരിപ്പിക്കുന്ന രീതിയിൽ സർക്കാരിന്റെ…

Read More

മുഹമ്മദ് റിയാസിനെയും എം ബി രാജേഷിനെയും മന്ത്രിസഭയിൽ നിന്നും ഒഴിവാക്കണം; ബാർ കോഴ ആരോപണത്തിൽ കെ മുരളീധരൻ

ബാർ കോഴ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് റിയാസിനേയും എംബി രാജേഷിനേയും മന്ത്രിസഭയിൽ നിന്നും ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കോഴ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. ഒരു വിട്ടുവീഴ്ചക്കും പ്രതിപക്ഷം തയ്യാർ അല്ല. ശക്തമായ സമരം നടത്തുമെന്നും മുരളീധരൻ പ്രഖ്യാപിച്ചു. മദ്യനയം അനുകൂലമാക്കാൻ ബാർ ഉടമകൾ കോഴ നൽകണമെന്ന ബാർ ഉടമകളുടെ അസോസിയേഷൻ നേതാവ് അനിമോന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്. ഇപ്പോൾ അനിമോൻ മലക്കം മറിഞ്ഞത് കൂടുതൽ ദുരൂഹത ഉണ്ടാക്കുന്നു. ഇനി മലക്കം മറിഞ്ഞിട്ട് കാര്യമില്ല….

Read More