
മദ്യനയത്തിൽ യോഗം നടന്നു, എക്സൈസ്, ടൂറിസം മന്ത്രിമാർ പച്ചക്കള്ളം പറയുന്നു: തെളിവ് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്
മദ്യനയത്തിൽ ടൂറിസം മന്ത്രിയും എക്സൈസ് മന്ത്രിയും പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ്. മദ്യനയത്തിൽ യോഗം വിളിച്ചതിന് തെളിവുണ്ടെന്ന് വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. മേയ് 21-ന് ടൂറിസം വകുപ്പ് വിളിച്ച യോഗത്തിൽ ഡ്രൈ ഡേ വിഷയം ചർച്ച ആയെന്നും തുടർന്നാണ് പണപ്പിരിവ് നടന്നതെന്നും വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സൂം മീറ്റിങ്ങിന്റെ ലിങ്ക് അടക്കം പുറത്തുവിട്ടാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. മേയ് 21-ലെ മീറ്റിങ് കഴിഞ്ഞിട്ടാണ് ബാർ ഉടമകൾ പണം കളക്ട് ചെയ്ത് കൊടുക്കാൻ തുടങ്ങിയത്. പണം…