സൗദിയിൽ കുട്ടികളെ ലക്ഷ്യം വെക്കുന്ന ദോഷകരമായ ഉള്ളടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി

രാജ്യത്തെ കുട്ടികൾക്കിടയിൽ പെരുമാറ്റത്തിലും, ബൗദ്ധികശക്തിയിലും വ്യതിയാനങ്ങൾക്കിടയാക്കുന്ന എല്ലാത്തരത്തിലുള്ള ദോഷകരമായ ഉള്ളടക്കങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതായി സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്തരം ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതും, വിതരണം ചെയ്യുന്നതും, പ്രദർശിപ്പിക്കുന്നതും, കൈവശം വെക്കുന്നതും നിരോധിച്ചിട്ടുണ്ട്. അച്ചടിച്ച രീതിയിലുള്ളതും, ഓഡിയോ, വീഡിയോ രീതികളിലുളളതുമായ, കുട്ടികളെ ലക്ഷ്യമിടുന്ന എല്ലാ ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾക്കും ഈ നിരോധനം ബാധകമാണ്. കുട്ടികൾക്കായി തയ്യാറാക്കുന്ന ഉള്ളടക്കങ്ങൾ ഇസ്ലാമിക നിയമങ്ങൾ, പൊതുമര്യാദകൾ, സദാചാരബോധങ്ങൾ എന്നിവ മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങൾ മറികടക്കുന്നില്ലെന്ന് ഇവ തയ്യാറാക്കുന്നവർ ഉറപ്പാക്കേണ്ടതാണ്. മേല്പറഞ്ഞ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത രീതിയിലുളള…

Read More

ഗവൺമെന്റ് ഓഫീസുകളിൽ ആപ്പിൾ ഐ ഫോണിന് നിരോധനമേർപ്പെടുത്തി ചൈന

ഗവൺമെന്റ് ഓഫീസുകളിൽ ആപ്പിൾ ഐ ഫോണിന് നിരോധനമേർപ്പെടുത്തി ചൈന. ചൈനീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് വാർത്ത റിപ്പോര്‍ട്ടു ചെയ്തത്. യുഎസ് കഴിഞ്ഞാൽ ആപ്പിളിന്റെ ഏറ്റവും വലിയ വിപണിയാണ് ചൈന. 2023 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഐ ഫോൺ ഷിപ്‌മെന്റിന്റെ 24 ശതമാനവും ചൈനയിലായിരുന്നു. ഏഷ്യൻ രാജ്യത്ത് ആപ്പിളിന്റെ പ്രത്യാശയെ സാരമായി ബാധിക്കുന്നതാണ് ചൈനയുടെ തീരുമാനം. രാജ്യത്ത് ചൈനീസ് ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് തീരുമാനം എന്ന് കരുതപ്പെടുന്നു.

Read More

കുവൈത്ത് അമീറിന്റെ ചിത്രവും രാജ്യ മുദ്രയുമുള്ള ഉൽപന്നങ്ങൾ വിൽക്കരുത്

കുവൈത്ത് അമീറിന്റെ ചിത്രമോ രാജ്യത്തിന്റെ മുദ്രയോ ആലേഖനം ചെയ്ത വസ്തുക്കളുടെ വിൽപന വാണിജ്യ മന്ത്രാലയം നിരോധിച്ചു. ഇത്തരം ഉൽപന്നങ്ങളുടെ ചിത്രവും ദൃശ്യവും വിവരങ്ങളും പ്രസിദ്ധീകരിക്കാനും പാടില്ല. പരിശോധനയിൽ ഒട്ടേറെ ഉൽപന്നങ്ങൾ പിടിച്ചെടുത്തു. നിയമലംഘകർക്കെതിരെ കടുത്ത നടപടി എടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

Read More

സൗദിയിൽ സ്‌കൂൾ കാന്റീനുകളിൽ ശീതളപാനീയ വിൽപന വിലക്കി വിദ്യാഭ്യാസ മന്ത്രാലയം

സൗദിയിൽ സ്‌കൂൾ കോമ്പൗണ്ടുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന കാന്റീനുകളെ നിരീക്ഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ശീതളപാനീയ വിൽപന ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രാലയ വക്താവ് വ്യക്തമാക്കി. വിദ്യാർഥികളുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ സ്‌കൂൾ കോമ്പൗണ്ടുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന കാന്റീനുകളെ നിരീക്ഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആരോഗ്യനിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ കാന്റീനുകളിൽ ശീതളപാനീയ വിൽപന ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രാലയ വക്താവ് വ്യക്തമാക്കി. മന്ത്രാലയം നിഷ്‌കർഷിച്ച പോഷകാഹാര മാനദണ്ഡങ്ങൾ പാലിക്കാൻ സ്‌കൂൾ, കോളജ് കാന്റീൻ…

Read More