“മരണത്തിന്റെ ഡോക്ടർ’ കണ്ടുപിടിച്ച “ദയാവധപ്പെട്ടി’; ആദ്യ ഉപയോഗത്തിനു മുൻപ് നിരോധിച്ച് സ്വിറ്റ്സർലൻഡ്
ആദ്യ ഉപയോഗത്തിന് ആഴ്ചകൾക്കു മുന്പു ദയാവധ ഉപകരണം നിരോധിച്ച് സ്വിറ്റ്സർലൻഡ്. സാർക്കോ എന്നു വിളിക്കപ്പെടുന്ന “ദയാവധപ്പെട്ടി’ക്കാണു നിരോധനം. “ടെസ്ല ഓഫ് യൂത്തനേസിയ’ എന്ന ഫ്യൂചറിസ്റ്റിക് പോഡിനു ദയാവധത്തിനു വിധേയനായ രോഗിയുടെ ജീവൻ ഒരു ബട്ടൺ അമർത്തി നിമിഷങ്ങൾക്കകം നഷ്ടപ്പെടുത്താൻ കഴിയും. ബട്ടൺ അമർത്തുന്പോൾ അറയിൽ നൈട്രജൻ നിറയുകയും ഓക്സിജൻ ലഭിക്കാതിരിക്കുകയും ചെയ്യും ഇങ്ങനെയാണു മരണം സംഭവിക്കുന്നത്. സ്വിറ്റ്സർലൻഡിലെ ഷാഫ്ഹൗസെൻ കാന്റണിലെ പ്രോസിക്യൂട്ടർമാരാണ് പോഡിനെക്കുറിച്ച് നിയമപരവും ധാർമികവുമായ ആശങ്കകൾ ഉന്നയിച്ചത്. ഉപകരണം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളിലേക്കും…