‘ഭിക്ഷയുടെ മറവില്‍ കുറ്റകൃത്യങ്ങള്‍’; ഭിക്ഷാടനം നിരോധിച്ച് ഭോപ്പാല്‍

മധ്യപ്രദേശിലെ ഭോപ്പാല്‍ ജില്ലയില്‍ ഭിക്ഷാടനം പൂര്‍ണമായി നിരോധിച്ച് ജില്ലാ കളക്ടര്‍. തിങ്കളാഴ്ചയാണ് ജില്ലാ കളക്ടര്‍ കൗശലേന്ദ്ര വിക്രം  ഇത് വ്യക്തമാക്കി ഉത്തരവിറക്കിയത് . ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയുടെ 163-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്. ഉത്തരവ് ലംഘിച്ചാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. ആരാധനാലയങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ട്രാഫിക് സിഗ്നല്‍, ജംഗ്ഷനുകള്‍ എന്നിങ്ങനെയുള്ള പൊതുവിടങ്ങളില്‍ വ്യക്തികള്‍ ഒറ്റയ്ക്കും കൂട്ടമായും കുടുംബാഗങ്ങളോടൊപ്പവും ഭിക്ഷ യാചിക്കുന്നുണ്ട്. ഭിക്ഷാടനം നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ടാണിത്.  സിഗ്നലുകളിലുള്‍പ്പെടെയുള്ള ഭിക്ഷാടനം…

Read More

മിഠായികളിലും പാനീയങ്ങളിലും ചേർക്കുന്ന കൃത്രിമ നിറത്തിന് നിരോധനമേർപ്പെടുത്തി യുഎസ്; ക്യാൻസർ സാധ്യതയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി

ഭക്ഷ്യ വസ്തുക്കളിലും പാനീയങ്ങളിലും നിറം നൽകാൻ ഉപയോഗിക്കുന്ന റെഡ് ഡൈ നമ്പർ- 3 എന്ന രാസവസ്തുവിന് നിരോധനം ഏർപ്പെടുത്തി അമേരിക്ക. മൃഗങ്ങളിൽ ക്യാൻസർ സാധ്യതയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയിലെ ഫുഡ് അന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ബുധനാഴ്ച നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. മിഠായികളും ചെറികളും ഉൾപ്പെടെ ആയിരക്കണക്കിന് ഭക്ഷ്യ വസ്തുക്കളിലും ഫ്രൂട് ഡ്രിങ്കുകളിലും സ്ട്രോബെറി ഫ്ലേവറുള്ള മിൽക് ഷേക്കുകളിലും നിറം നൽകാനായി ലോകവ്യാപകമായി ഉപയോഗിക്കുന്ന രാസ വസ്തുവാണിത്. ലിപ്സ്സ്റ്റിക്ക് ഉൾപ്പെടെയുള്ള സൗന്ദര്യ വർദ്ധക വസ്തുക്കളിൽ റെഡ് നമ്പർ 3…

Read More

മുഹമ്മദ് യൂനുസിനെതിരായ വിമർശനം; ഹസീനയുടെ പ്രസംഗങ്ങൾക്ക് കോടതി വിലക്ക്

ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയ ഷേഖ് ഹസീനക്ക് ബംഗ്ലാദേശ് കോടതിയിൽ തിരിച്ചടി. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിനെതിരായ വിമർശനങ്ങളാണ് ഹസീനക്ക് കോടതിയിൽ തിരിച്ചടിയായത്. മുഹമ്മദ് യൂനുസ് വംശഹത്യയുടെ സൂത്രധാരനാണെന്ന ആരോപണം വ്യാപകമായി ചർച്ചയായതോടെ ഹസീനയുടെ പ്രസംഗങ്ങൾക്ക് കോടതി വിലക്ക് പ്രഖ്യാപിച്ചു. ഹസീനയുടെ വിദ്വേഷ പ്രസംഗങ്ങൾ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പൊതുജനങ്ങളുമായി പങ്കുവയ്ക്കരുതെന്ന് ധാക്കയിലെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലാണ് ഉത്തരവിട്ടത്. ഹസീനയുടെ പ്രസംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യണമെന്നും ഈ…

Read More

ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചു: ബജ്രംഗ് പൂനിയക്ക് നാലു വർഷം വിലക്ക്; നാഡയാണ് വിലക്ക് ഏർപ്പെടുത്തിയത്

ഗുസ്തി മത്സരങ്ങളിലെ ഇന്ത്യയുടെ അഭിമാന താരമായബജ്രംഗ് പൂനിയക്ക് നാലു വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) യാണ് ബജ്രംഗ് പൂനിയക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചതിനും പരിശോധനക്ക് സാമ്പിൾ നൽകാതിരുന്നതിനുമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. വിലക്ക് ലഭിച്ചതോടെ 4 വർഷത്തിനിടയിൽ ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കുവാനോ പരിശീലകൻ ആകാനാകാനോ പുനിയക്ക് കഴിയില്ല. നേരത്തെ ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധ സമരങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ഗുസ്തി താരങ്ങളിൽ ഒരാളിയിരുന്നു പൂനിയ. പിന്നീട് വിനേഷ് ഫോഗട്ടിനൊപ്പം കോൺഗ്രസിൽ ചേർന്നിരുന്നു…

Read More

2026ലെ നിയമസഭ തെരഞ്ഞെടുപ്പ്; സഖ്യത്തെ കുറിച്ച് പ്രസ്താവന പാടില്ല: തമിഴ്നാട് ബിജെപി നേതാക്കളെ വിലക്കി കേന്ദ്രം

 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലെ സഖ്യത്തെ കുറിച്ച് പ്രസ്താവന പാടില്ലെന്ന് തമിഴ്നാട്ടിലെ ബിജെപി നേതാക്കളെ വിലക്കി കേന്ദ്ര നേതൃത്വം. തീരുമാനം ഉചിതമായ സമയത്ത് കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്. ഇക്കാര്യം കാണിച്ച് തമിഴ്നാടിന്റെ ചുമതലയുള്ള ബിജെപി നേതാവ് സുധാകർ റെഡ്ഢി നേതാക്കൾക്ക് വീഡിയോ സന്ദേശം അയച്ചു. അണ്ണാ ഡിഎംകെയുമായുള്ള ബന്ധത്തെച്ചൊല്ലി തമിഴ്നാട്ടിലെ ബിജെപി നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമായതിനു പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്റെ താക്കീത്. ഡിഎംകെയെ തോൽപിക്കാൻ എല്ലാവരുമായും കൈകോർക്കണമെന്ന് തമിഴിസൈ സൗന്ദർരാജൻ അഭിപ്രായപ്പെട്ടിരുന്നു. അണ്ണാ ഡിഎംകെയ്ക്ക് അപേക്ഷ നൽകി…

Read More

ഭക്ഷ്യവിഷബാധ; മയോണൈസ് ഒരുവർഷത്തേക്ക് നിരോധിച്ച് തെലങ്കാന സർക്കാർ

പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഒരുവർഷത്തേക്ക് നിരോധിച്ച് തെലങ്കാന സർക്കാർ. മയോണൈസ് കഴിച്ചതിനെ തുടർന്ന് ധാരാളം ഭക്ഷ്യവിഷബാധ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ മോമോസ് കഴിച്ച് ഒരാൾ മരിക്കുകയും 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരോധനത്തിന് സർക്കാർ ഒരുങ്ങിയത്. ബുധനാഴ്ച പ്രാബല്യത്തിൽ വന്ന നിരോധനം, ഒരുവർഷത്തേക്ക് നീണ്ടുനിൽക്കും. മുട്ടയിൽ നിന്നല്ലാത്ത മയോണൈസ് ഉണ്ടാക്കാൻ നിയമതടസ്സങ്ങളുണ്ടാകില്ല. സാൻഡ്വിച്ച്, മോമോസ്, ഷവർമ തുടങ്ങിയ ഭക്ഷണങ്ങളിൽ മുട്ട ചേർത്തുള്ള മയോണൈസ് ഉപയോഗിക്കുന്നതിനെ തുടർന്ന് നിരവധി ഭക്ഷ്യവിഷബാധ…

Read More

വിമാനങ്ങളിൽ ആശയവിനിമയോപാധികളായ പേജറുകളും വാക്കി ടോക്കികളും നിരോധിച്ച് ഇറാൻ

വിമാനങ്ങളിൽ ആശയവിനിമയോപാധികളായ പേജറുകളും വാക്കി ടോക്കികളും നിരോധിച്ച് ഇറാൻ. ലെബനനിൽ നടന്ന സ്ഫോടനങ്ങൾക്ക് പിന്നാലെയാണിത്. ക്യാബിനുകളിലും ചെക്ക് ഇൻ ലഗേജുകളിലും ഇവ രണ്ടും പാടില്ലെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. മൊബൈൽ ഫോൺ ഒഴികെയുള്ള മറ്റെല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിരോധിച്ചതായി ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ അറിയിച്ചു. അടുത്തിടെ ലെബനനിൽ വ്യാപകമായി വാക്കി ടോക്കികളും പേജറുകളും പൊട്ടിത്തെറിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെ വിവിധ വിമാനക്കമ്പനികൾ സുരക്ഷ കണക്കിലെടുത്ത് വിമാനയാത്രകളിൽ പേജറുകളും വാക്കി ടോക്കികളും നിരോധിച്ചിരുന്നു. വിമാനങ്ങളിൽ ഇവ ആദ്യമായി നിരോധിച്ചത്…

Read More

എമിറേറ്റ്‌സ് വിമാനങ്ങളിൽ പേജറും വാക്കിടോക്കിയും നിരോധിച്ചു

എമിറേറ്റ്‌സ് എയർലൈൻ വിമാനങ്ങളിൽ പേജറും വാക്കിടോക്കിയും നിരോധിച്ചു. ലബനനിലെ പേജർ, വാക്കിടോക്കി സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. എല്ലാ സെക്ടറുകളിലെയും വിമാനങ്ങളിൽ നിരോധനം ബാധകമാണ്. ഹാൻഡ് ബാഗേജിലോ ലഗേജിലോ ഇവ കണ്ടെത്തിയാൽ പിടിച്ചെടുക്കും.

Read More

വനിതകൾക്ക് സുരക്ഷ, വാഹനങ്ങൾക്ക് ശല്യമുണ്ടാക്കരുത്; മദ്യപരെ വിലക്കി നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടി

ആദ്യ സംസ്ഥാന സമ്മേളനത്തിൽനിന്നു മദ്യപരെ വിലക്കി നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ). മദ്യപിച്ച ശേഷം പങ്കെടുക്കരുതെന്നത് ഉൾപ്പെടെ യോഗത്തിനെത്തുന്നവർ പാലിക്കേണ്ട നിർദേശങ്ങൾ പാർട്ടി നേതൃത്വം പുറത്തിറക്കി. സമ്മേളനത്തിൽ പങ്കെടുക്കുന്ന വനിതാ അംഗങ്ങൾക്ക് സുരക്ഷയും സൗകര്യവും നൽകണം, മറ്റു വാഹനങ്ങൾക്ക് ശല്യം ഉണ്ടാക്കരുത്, റോഡ് മര്യാദകൾ പാലിക്കണം, ഇരുചക്രവാഹനങ്ങളിലെത്തുന്ന പ്രവർത്തകർ ബൈക്ക് സ്റ്റണ്ട് നടത്തരുത് തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ഒക്ടോബർ 27നു വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണു സംസ്ഥാന സമ്മേളനം നടത്തുക.

Read More

താജ്മഹലിൽ വെള്ളക്കുപ്പികൾ നിരോധിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

വെള്ളക്കുപ്പികൾ താജ്മഹലിനുള്ളിൽ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഉത്തരവ്. താജ്മഹലിനുള്ളിൽ ജലാഭിഷേകം നടത്തിയതിന് ഹിന്ദു മഹാസഭയുടെ രണ്ട് പ്രവർത്തകർ പിടിയിലായ പശ്ചാത്തലത്തിലാണ് സന്ദർശകരും ഗൈഡുകളും താജ്മഹലിനകത്തേക്ക് വെള്ള കുപ്പികൾ കൊണ്ടുവരുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്. വ്യത്യസ്തമായ ഈ നടപടിക്കെതിരെ ശക്തമായ വിമർശനങ്ങളും ഉയരുന്നുണ്ട്. വെള്ളക്കുപ്പികൾ ഉപയോഗിക്കുന്നതിന് താജ്മഹലിന്റെ ചമേലി ഫാർഷ് മുതൽ പ്രധാന മിനാരം വരെയുള്ള പ്രദേശത്താണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ചൂട് രൂക്ഷമായ സാഹചര്യത്തിൽ വെള്ളക്കുപ്പികൾ വിലക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും…

Read More