
ഐപിഎൽ ജേഴ്സിയിൽ 3 നിറങ്ങൾ വിലക്കി ബിസിസിഐ; വെളിപ്പെടുത്തലുമായി പ്രീതി സിന്‍റ
മാർച്ച് 22ന് ക്രിക്കറ്റ് ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുകയാണ്. ഇതിനിടെയിലാണ് പഞ്ചാബ് കിംഗ്സിന്റെ ഉടമ പ്രീതി സിന്‍റ ടീമിന്‍റെ ജേഴ്സിയുമായി ബന്ധപ്പെട്ട് ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ബി സി സി ഐ ഇത്തവണ 3 നിറങ്ങൾ ഒഴിവാക്കണമെന്ന് ഐ പി എൽ ടീമുകളോട് ആവശ്യപ്പെട്ടന്നാണ് പ്രീതി സിന്‍റ വെളിപ്പെടുത്തിയത്. സിൽവർ, ഗ്രേ, വൈറ്റ് നിറങ്ങൾ ടീമുകളുടെ ജേഴ്സിയിൽ പാടില്ല. ഈ നിറങ്ങൾക്ക് വിലക്ക് കൽപ്പിക്കാൻ കാരണം മത്സരത്തിന് ഉപയോഗിക്കുന്ന പന്തുകൾ വെള്ള നിറത്തിലായതുകൊണ്ടാണെന്ന്…