കനത്ത മഴ; ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

അതിശക്ത മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു. രാത്രി ഏഴു മുതൽ രാവിലെ ആറു വരെയാണ് നിരോധനം. പത്തനംതിട്ടയുടെ മലയോര മേഖലയിൽ വ്യാഴാഴ്ച വരെ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ടയിലാണ് റെഡ് അലർട്ടുള്ളത്. അതി ശക്തമായ മഴ ലഭിക്കുമെന്നും ജാഗ്രത വേണമെന്നുമാണ് നിർദ്ദേശം. തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. റെഡ് അലർട്ട് പ്രഖ്യാപിച്ച പത്തനംതിട്ടയിൽ രാത്രി വൈകിയും അതിശക്തമായ മഴയ്ക്ക്…

Read More

പറമ്പില്‍ നിന്നും തേങ്ങ ഇടാൻ അമ്മയെയും മകളെയും സമ്മതിച്ചില്ല; സിപിഐഎം നേതാക്കള്‍ അടക്കം ഒമ്പത് പേര്‍ക്കെതിരെ കേസ്

കാസര്‍ഗോഡ് ജില്ലയിലെ പാലായില്‍ സ്വന്തം പറമ്പില്‍ നിന്നും തേങ്ങ ഇടാൻ അമ്മയെയും മകളെയും വിലക്കിയ സംഭവത്തില്‍ നീലേശ്വരം പൊലീസ് കേസെടുത്തു. മൂന്ന് പരാതികളിലായി ഒമ്പത് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ സിപിഐഎം ബ്രാഞ്ച് അംഗങ്ങളും ഉള്‍പ്പെടും. എം കെ രാധയുടെ പറമ്പില്‍ നിന്നും തേങ്ങയിടുന്നത് സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. രാധയുടെ ചെറുമകള്‍ അനന്യയുടെ പരാതിയില്‍ സിപിഐഎം പ്രവര്‍ത്തകരായ വി വി ഉദയകുമാര്‍, കെ പത്മനാഭന്‍ അടക്കം നാല് പേര്‍ക്കെതിരെയും തേങ്ങ ഇടാനെത്തിയ തൊഴിലാളി പടന്നക്കാട്ടെ ഷാജിയുടെ…

Read More

തമിഴ്നാട്ടി‍ൽ പഞ്ഞിമിഠായി നിരോധിച്ച് ആരോഗ്യ വകുപ്പ്

പഞ്ഞി മിഠായി വിൽപന നിരോധിച്ച് തമിഴ്നാട് ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. അർബുദത്തിനു വരെ കാരണമാകുന്ന രാസവസ്തുക്കൾ പഞ്ഞിമിഠായികളിൽ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നടപടി. മറീന ബീച്ചിൽ നിന്നു പിടിച്ചെടുത്ത സാംപിളുകളിൽ നിറം വർധിപ്പിക്കുന്നതിനായുള്ള ‘റോഡാമിൻ ബി’ എന്ന രാസവസ്തുവാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്. വാണിജ്യാടിസ്ഥാത്തിൻ‍ ഉപയോഗിക്കുന്ന ടെക്സ്റ്റൈൽ‌ ഡൈ ആണു റോഡാമിൻ ബി. റോഡാമിൻ ബിയുടെ സാന്നിധ്യമുള്ള ഭക്ഷ്യ വസ്തുക്കൾ തയാറാക്കുന്നതും ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും വിവാഹം, പൊതു ചടങ്ങുകൾ എന്നിവയിൽ വിതരണം ചെയ്യുന്നതും കുറ്റകരമാണെന്ന് ആരോഗ്യ…

Read More

രാജ്യത്തെ 71 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ച് മെറ്റ; പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി

രാജ്യത്തെ 71 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ച് ​മെറ്റ. കഴിഞ്ഞ നവംബർ 1 മുതൽ 30 വരെ 71,96,000 അക്കൗണ്ടുകൾക്കാണ് വാട്സ്ആപ്പ് വിലക്കേർപ്പെടുത്തിയത്. ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ ഇത്രയുമധികം വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് മാതൃ കമ്പനിയായ മെറ്റ വിലക്കേർപ്പെടുത്തുന്നത് ഇതാദ്യമാണ്. വാട്സ് ആപ്പ് ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. സാമ്പത്തിക തട്ടിപ്പ്, അശ്ലീല അക്കൗണ്ടുകൾ, വ്യാജ വാർത്തകൾ, വിദ്വേഷ ​​പ്രചരണം തുടങ്ങിയവയു​പയോഗിച്ച അക്കൗണ്ടുകൾക്കാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. പുതിയ ഐടി നിയമങ്ങൾ അനുസരിച്ചാണ് നടപടിയെന്ന് കമ്പനി പുറത്തുവിട്ട റിപ്പോർട്ട്…

Read More

റഫറിക്ക് മർദനം; തുർക്കി ക്ലബ് പ്രസിഡന്റിന് ആജീവനാന്ത വിലക്ക്

സൂപ്പർ ലീഗ് മത്സരത്തിനിടെ റഫറിയെ മർദിച്ച ക്ലബ്ബ് പ്രസിഡന്റിന് ആജീവനാന്ത വിലക്ക്. ടർക്കിഷ് ക്ലബ് അങ്കാരഗുകു പ്രസിഡന്റ് ഫാറൂക്ക് കോക്കയ്‌ക്കെതിരെയാണ് തുർക്കി ഫുട്ബോൾ ഫെഡറേഷൻ്റെ അച്ചടക്ക നടപടി. ക്ലബിന് രണ്ട് ദശലക്ഷം ലിറ (ഏകദേശം 57.5 ലക്ഷം രൂപ) പിഴ ചുമത്തിയിട്ടുണ്ട്. അഞ്ച് ഹോം മത്സരങ്ങളിൽ കാണികളെ പ്രവേശിപ്പിക്കരുതെന്നും അച്ചടക്ക സമിതി നിർദേശം നൽകി. തിങ്കളാഴ്ച എറിയാമൻ സ്റ്റേഡിയത്തിൽ അങ്കാരഗുകു-റിസേസ്പർ ടർക്കിഷ് സൂപ്പർ ലീഗ് മത്സരം സമാപിച്ചയുടനെ‍യാണ് അനിഷ്ടസംഭവങ്ങൾ അരങ്ങേറിയത്. ആതിഥേയരായ അങ്കാരഗുകു ജയത്തിലേക്ക് നീങ്ങവെ കളിതീരാൻ…

Read More

സിനിമാ നിരൂപകരെ നിരോധിക്കണമെന്ന് നടി രഞ്ജിനി

സിനിമ റിവ്യൂ ബാൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് സിനിമയിലേക്ക് വരുന്നതെന്നും സിനിമാ നിരൂപകരെ നിരോധിക്കണമെന്നും താരം ആവശ്യപ്പെട്ടു. സിനിമാ നിരൂപകർ കാരണമാണ് ആളുകൾ തിയേറ്ററുകളിലേക്ക് വരാത്തതെന്നും മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കവേ രഞ്ജിനി പറഞ്ഞു. സിനിമ ഒരുപാട് പേരുടെ ജീവിതമാർഗ്ഗമാണ്. ഒരുപാട് യൂട്യൂബ് ചാനലുകളിൽ സിനിമയെ മോശമായി ക്രിട്ടിക് ചെയ്യുന്നുണ്ട്. അത് കണ്ടിട്ടാണ് കുറേ ആളുകൾ തിയേറ്ററുകളിൽ പോവാത്തത്. ഒടിടിയല്ല പ്രശ്‌നമെന്നും രഞ്ജിനി ചൂണ്ടിക്കാട്ടി. രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ; ‘ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ…

Read More

തിരുവനന്തപുരം ജില്ലയിലെ ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ച് കളക്ടര്‍

ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.അതിശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കഴിഞ്ഞ ദിവസം ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി. ഗംഗയാർ തോടിനു കുറുകേയുള്ള വിഴിഞ്ഞം ഹാർബർ നടപ്പാലത്തിനു താഴെ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യം അടിയന്തരമായി നീക്കം ചെയ്യാനും തെറ്റിയാർ തോട് ഒഴുകുന്ന കരിമണൽ എന്ന സ്ഥലത്ത് തോട്ടിലേക്ക് കടപുഴകി വീണ മരം…

Read More

അഴിമതി കേസിൽ ശിക്ഷിക്കപ്പട്ടവർക്ക് തെരഞ്ഞെടുപ്പിൽ ആജീവനാന്ത വിലക്ക് നൽകണം; അമികസ് ക്യൂറി റിപ്പോര്‍ട്ട്

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പൊതുപ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന് അമികസ് ക്യൂറി റിപ്പോര്‍ട്ട്. മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹസാരികയാണ് സുപ്രിംകോടതിയില്‍ അഭിപ്രായമറിയിച്ചത്. ശിക്ഷിക്കപ്പെട്ടവര്‍ ആറ് വര്‍ഷത്തെ വിലക്കിന് ശേഷം മത്സരിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമനിര്‍മ്മാണ സംഭാംഗത്വം പരമ പവിത്രമാണ്. കുറ്റം ചെയ്തവര്‍ ആറ് വര്‍ഷത്തെ അയോഗ്യതയ്ക്ക് ശേഷം തല്‍സ്ഥാനം വഹിക്കുന്നത് ധാര്‍മ്മികതയല്ല. അതിനാല്‍ സ്ഥിരം അയോഗ്യത പ്രഖ്യാപിക്കണമെന്നാണ് അമികസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിജെപി നേതാവ്  അശ്വനി കുമാർ…

Read More

കുവൈത്ത് യൂനിവേഴ്സിറ്റിയിൽ പുകവലി നിരോധിച്ചു

കുവൈത്ത് യൂനിവേഴ്സിറ്റിയിൽ പുകവലി നിരോധിച്ചു. ഇതോടെ യൂനിവേഴ്സിറ്റിയിലെ എല്ലാ ഫാക്കൽറ്റികളും കെട്ടിടങ്ങളും പുകവലി നിരോധന മേഖലയാകും. ഇതു സംബന്ധിച്ചു ഉത്തരവ് കുവൈത്ത് യൂനിവേഴ്സിറ്റി ആക്ടിങ് റെക്ടർ ഡോ.ഫയീസ് അൽ ദാഫിരി ബുധനാഴ്ച പുറത്തിറക്കി.നിയമം ലംഘിക്കുന്നവരെ ശക്തമായ നടപടികൾക്ക് വിധേയമാക്കുമെന്നു സർക്കുലർ മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യകരമായ ചുറ്റുപാട് നടപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

Read More