
കേരളത്തിലെ സഹകരണ ബാങ്കുകളുടെ തകർച്ച ; തുടക്കം കരുവന്നൂരിൽ നിന്നെന്ന് എംഎം ഹസൻ
കേരളത്തിലെ സഹകരണ ബാങ്കുകളുടെ തകർച്ച തുടങ്ങിയത് കരുവന്നൂരിൽ നിന്നെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. കരുവന്നൂർ സംഭവം വന്നപ്പോൾ നിക്ഷേപകർക്ക് അവരുടെ നിക്ഷേപങ്ങളും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടതാണ്. ബാങ്കിന്റെ നടത്തിപ്പ് അവതാളത്തിൽ ആയാൽ നിക്ഷേപകരെ സഹായിക്കാൻ സംസ്ഥാന സഹകരണ ബാങ്കിന് വ്യവസ്ഥകൾ ഉണ്ടായിരുന്നു. കേരള ബാങ്ക് വന്നതോടെ എല്ലാം റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലായി. മാതൃകാപരമായ നടപടി സഹകരണ ഡിപ്പാർട്ട്മെന്റ് എടുക്കണം. വീരകൃത്യം നിർവഹിച്ചതുപോലെയാണ് ജയിലിൽ നിന്ന് ഇറങ്ങുന്നവർക്ക് സിപിഐഎം സ്വീകരണം നൽകുന്നത്. കോൺഗ്രസിന്റെ ബാങ്കുകളിൽ സമാനമായ…