
റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണം: പൊലീസിന്‍റെ മുന്നറിയിപ്പ്
പണം നിക്ഷേപിക്കുന്നതിന് റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്ന് പൊലീസിന്‍റെ മുന്നറിയിപ്പ്. പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് വാട്സപ്പ്, ടെലിഗ്രാം മുതലായ സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ തന്നെ ഉത്തരവാദിത്തമാണെന്നും കേരള പൊലീസ് ഓർമിപ്പിക്കുന്നു. പണം ഇരട്ടിപ്പ് പോലുള്ള വ്യാജ വാഗ്ദാനങ്ങളിൽ വീഴരുത്. ആദ്യം നൽകുന്ന ചെറിയ തുക ഇരട്ടിയാക്കി നൽകി ആളുകളുടെ വിശ്വാസം നേടിയ ശേഷം വലിയ തുക നിക്ഷേപിപ്പിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി. ഇത്തരം…