
ബാങ്ക് മസ്കത്തിന്റെ സേവനങ്ങൾ തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്
വെള്ളിയാഴ്ചയും ശനിയാഴ്ച്ചയും സിസ്റ്റം മെയിന്റനൻസിന്റെ ഭാഗമായി ബാങ്ക് മസ്കത്തിന്റെ സേവനങ്ങൾ തടസ്സപ്പെടും. ഇന്ന് വൈകീട്ട് 5 മുതൽ രാത്രി 8 വരെയും ജൂൺ 18 ശനിയാഴ്ച്ച വൈകീട്ട് 8 മുതൽ ഞായറാഴ്ച്ച രാവിലെ 5 വരെയുമാണ് സേവനങ്ങൾ തടസ്സപ്പെടുക. മൊബൈൽ ബാങ്കിംഗും ഇന്റർനെറ്റ് ബാങ്കിംഗും, സി.ഡി.എം, കാർഡ് പ്രിന്റിംഗ് കിയോസ്‌കുകൾ, സ്റ്റേറ്റ്‌മെന്റ് പ്രിന്ററുകൾ, കോൺടാക്റ്റ് സെന്റർ ഐ.വി.ആർ സേവനങ്ങൾ,മറ്റ് ബാങ്കുകളിൽ നിന്ന് ബാങ്ക് മസ്‌കത്തിലേക്കുള്ള ട്രാൻസ്ഫറുകൾ തുടങ്ങിയ സേവനങ്ങളാണ് തടസ്സപ്പെടുക. അതേസമയം എ.ടി.എം നെറ്റ് വർക്കുകൾ, പോയിന്റ്…