
മിന്നുമണി മിന്നി ; ഇന്ത്യയ്ക്ക് രണ്ടാം ജയവും പരമ്പരയും
ബംഗ്ലാദേശിനെതിരായ വനിതാ ട്വന്റി- 20 പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ രണ്ടാമത്തെ മത്സരവും ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര നേടിയത്.രണ്ടാം മത്സരത്തിൽ എട്ട് റൺസിനായിരുന്നു ഇന്ത്യൻ വനിതകളുടെ ജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. 19 റൺസെടുത്ത ഷെഫാലി വർമയായിരുന്നു ടോപ് സ്കോറർ. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ സ്മൃതി മന്ഥാനയും ഷെഫാലി വർമയും ചേർന്ന് 33 റൺസ് എടുത്തെങ്കിലും പിന്നീട് എത്തിയ ആർക്കും…