ബംഗ്ലാദേശ് വംശജരായ ന്യൂനപക്ഷ വിഭാഗങ്ങൾ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് കോൺഗ്രസിനാണെന്ന് ഹിമന്ത ബിശ്വ ശർമ

ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് വംശജരായ ന്യൂനപക്ഷ വിഭാഗങ്ങൾ വോട്ട് ചെയ്തത് കോൺഗ്രസിനാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ബി​.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസനങ്ങളെയും കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതികളെയും അവർ ഒട്ടും പരിഗണിച്ചില്ലെന്നും അസമിൽ വർഗീയതയുണ്ടാക്കുന്നത് ബംഗ്ലാദേശി വംശജരാണെന്നും ഹിമന്ത ബിശ്വ ശർമ ആരോപിച്ചു. അസമിലെ 14 ലോക്സഭ സീറ്റുകളിൽ 11ലും ബി.ജെ.പി സഖ്യമാണ് വിജയിച്ചത്. മൂന്ന് സീറ്റ് മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. സംസ്ഥാനത്ത് കോൺഗ്രസിന് ലഭിച്ച ഭൂരിപക്ഷം വോട്ടുകളും ബംഗ്ലാദേശ് ന്യൂനപക്ഷത്തിന്റേതാണെന്നാണ് ഹിമന്ത ആരോപിക്കുന്നത്….

Read More

ട്വന്റി-20 ലോകകപ്പ് ; ബംഗ്ലദേശിനെയും വീഴ്ത്തി അപരാജിത കുതിപ്പ് തുടർന്ന് ഇന്ത്യ

ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 50 റണ്‍സിന് തകര്‍ത്ത് സെമി ഉറപ്പിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ആന്‍റിഗ്വയിലെ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനായി 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോ മാത്രമെ പൊരുതിയുള്ളു. തന്‍സിദ് ഹസന്‍ 29ഉം റിഷാദ് ഹൊസൈൻ 24ഉം റണ്‍സെടുത്തു. ഇന്ത്യക്കായി കുല്‍ദീപ്…

Read More

ടി20 ലോകകപ്പ്; ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു, സഞ്ജുവിന് ഇന്നും അവസരമില്ല

ട്വന്റി 20 ലോകകപ്പ് സൂപ്പർ എയ്റ്റിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. അതേസമയം ബംഗ്ലാദേശിനെതിരായ മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചില്ല. ശിവം ദുബെ നിരന്തരം പരാജയപ്പെടുന്ന സാഹചര്യത്തിൽ താരത്തിന് പകരം സഞ്ജു വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിജയ ടീമിൽ മാറ്റംവരുത്താൻ രോഹിത് ശർമയും ടീം മാനേജ്‌മെന്റും തയാറായില്ല. കഴിഞ്ഞ ദിവസം നെറ്റ്സിൽ മണിക്കൂറൂകളോളം സഞ്ജു ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. പരിശീലകൻ രാഹുൽ ദ്രാവിഡ് ഇതിനെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ നിരീക്ഷണത്തിലാണ് സഞ്ജു…

Read More

ട്വന്റി ലോകകപ്പിൽ ബംഗ്ലദേശിനെ എറിഞ്ഞിട്ട് ഓസ്ട്രേലിയ ; പാറ്റ് കമ്മിൻസിന് ഹാട്രിക്

ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഹാട്രിക്ക് നേടി ഓസീസ് പേസര്‍ പാറ്റ് കമിന്‍സ്. ബംഗ്ലാദേശ് ഇന്നിംഗ്സിലെ പതിനെട്ടാം ഓവറിലെ അവസാന രണ്ട് പന്തുകളില്‍ മെഹ്മദ്ദുള്ള, മെഹ്ദി ഹസന്‍ എന്നിവരെ പുറത്താക്കിയ കമിന്‍സ് ഇരുപതാം ഓവറിലെ ആദ്യ പന്തില്‍ തൗഹിദ് ഹൃദോയിയെ കൂടി വീഴ്ത്തിയാണ് ഹാട്രിക്ക് തികച്ചത്. ലോകകപ്പില്‍ ഓസ്ട്രേലിയക്കായി ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ മാത്രം ബൗളറാണ് കമിന്‍സ്. 2007ലെ ആദ്യ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ തന്നെ ബ്രെറ്റ് ലീയാണ് ലോകകപ്പില്‍ ഹാട്രിക്ക് നേടിയ ആദ്യ ഓസീസ്…

Read More

ഇറ്റാലിയൻ തീരത്ത് രണ്ട് ബോട്ട് അപകടങ്ങളിൽ 11 മരണം; 64 പേരെ കാണാതായെന്ന് റിപ്പോ‍ർട്ട്; ബോട്ടിലുണ്ടായിരുന്നത് കുടിയേറ്റക്കാർ

ഇറ്റലിയൻ തീരത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളിലായി 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 64 പേരെ കടലിൽ കാണാതായി. കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. ലിബിയയിൽനിന്ന് കുടിയേറ്റക്കാരുമായി പുറപ്പെട്ട ബോട്ടാണ് ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം ജൂൺ 17ന് അ​ദ്യം അപകടത്തിൽ പെട്ടത്. ഈ ബോട്ടിൽനിന്ന് 51 പേരെ രക്ഷപ്പെടുത്തിയതായും 10 മൃതദേഹങ്ങൾ കണ്ടെത്തിയതായും ജർമൻ രക്ഷാപ്രവർത്തകസംഘമായ റെസ്ക്യൂഷിപ്പ് അറിയിച്ചു. സിറിയ, ഈജിപ്റ്റ്, പാകിസ്താൻ, ബം​ഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ബോട്ടിലുണ്ടായിരുന്നതെന്ന് യു.എൻ.എച്ച്.സി.ആർ. അറിയിച്ചു. അപകടത്തിൽനിന്ന് രക്ഷപ്പെട്ടവരെ…

Read More

ട്വന്റി-20 ലോകകപ്പിലും വിവാദ അംമ്പയറിംഗ് ; ബംഗ്ലദേശിന് നഷ്ടമായത് നിർണായകമായ നാല് റൺസ് വിജയം

ട്വന്റി-20 ലോകകപ്പിൽ ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് മത്സരത്തിൽ വിവാദമായി അമ്പയറുടെ തീരുമാനം. ന്യൂയോർക്കിലെ നസാവു കൗണ്ടി ഇന്റർ നാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന ലോ സ്‌കോറിങ് മാച്ചിൽ നാല് റൺസിനാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്. ഇതിന് പിന്നാലെയാണ് അമ്പയറുടെ തീരുമാനത്തിലെ അതൃപ്തി പരസ്യമാക്കി ബംഗ്ലാദേശ് രംഗത്തെത്തിയത്. 17ആം ഓവറിലായിരുന്നു വിവാദ അമ്പയറിങ് തീരുമാനമുണ്ടായത്. ഓട്‌നീൽ ബാർട്മാൻ എറിഞ്ഞ രണ്ടാംപന്ത് നേരിട്ട മഹ്‌മദുള്ള ലെഗിലേക്ക് ഫ്‌ളിക് ചെയ്തു. പാഡിൽതട്ടി പന്ത് പോയത് വിക്കറ്റ് കീപ്പർക്ക് പിറകിലൂടെ ബൗണ്ടറിയിലേക്ക്. എന്നാൽ പ്രോട്ടീസ് താരത്തിന്റെ എൽ.ബി.ഡബ്ലു…

Read More

ബംഗ്ലാദേശിനെ നാലുറണ്‍സിന് കീഴടക്കി ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടില്‍

 ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെ നാലു റണ്‍സിന് കീഴടക്കി ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടില്‍ ഇടംനേടി. നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവസാന ഓവറില്‍ 11 റണ്‍സ് ആണ് ബംഗ്ലാദേശിന് വേണ്ടിയിരുന്നത്. ഇത് പ്രതിരോധിച്ചാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്. ഗ്രൂപ്പ് ഡിയില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെയാണ് ദക്ഷിണാഫ്രിക്ക സൂപ്പര്‍ 8 ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയതും അവസാന ഓവറിലാണ്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍…

Read More

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സോണിയാ ഗാന്ധിയും കൂടിക്കാഴ്ച നടത്തി

മൂന്നാം മോദി സ‍ര്‍ക്കാരിൻ്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന നെഹ്റു കുടുംബത്തെ സന്ദര്‍ശിച്ചു. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേരിൽ കണ്ട ഷെയ്ഖ് ഹസീന മൂവരെയും കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ സംസാരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. ബംഗ്ലാദേശിൽ 2009 ൽ വീണ്ടും അധികാരത്തിലേറിയ അവര്‍ രാജ്യത്ത് ഏറ്റവും കൂടുതൽ…

Read More

ബംഗ്ലദേശ് എംപി കൊല്ലപ്പെട്ട സംഭവം ; പ്രധാനപ്രതി അമേരിക്കയിലേക്ക് കടന്നതായി സംശയം

ബംഗ്ലാദേശ് എംപി അൻവാറുൾ അസിം അനാറിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി യു.എസിലേക്ക് കടന്നതായി സംശയം. സംഭവവുമായി ബന്ധപ്പെട്ട് ധാക്കയിൽ നിന്നുള്ള പൊലീസ് സംഘം കൊൽക്കത്തയിലെത്തിയിട്ടുണ്ട്. അനാറിന്റെ ബാല്യകാല സുഹൃത്ത് കൂടിയായ അക്തറുസ്സമാൻ ഷഹീൻ എന്നയാളാണ് കേസിലെ മുഖ്യപ്രതി. യു.എസിലേക്ക് കടന്നതോടെ ഇയാളെ പിടിക്കാൻ ഇന്റർപോളിന്റെ സഹായം തേടാനൊരുങ്ങുകയാണ് ബംഗ്ലാദേശ്. സ്വർണക്കടത്ത് റാക്കറ്റിൽ നിന്നുള്ള വരുമാനത്തെച്ചൊല്ലി എം.പിയും അക്തറുസ്സമാനും തമ്മിലുള്ള തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മെയ് 12 ന് ചികിത്സക്കായാണ് അനാർ കൊൽക്കത്തയിലെത്തുന്നത്. പിന്നീട് ഇദ്ദേഹത്തെക്കുറിച്ച് വിവരമില്ലെന്ന് കാണിച്ച്…

Read More

ബംഗ്ലദേശ് എംപി കൊൽക്കത്തയിൽ കൊല്ലപ്പെട്ട സംഭവം ; മൂന്ന് പേർ അറസ്റ്റിൽ

ചികിത്സയ്ക്കായി കൊൽക്കത്തയിലെത്തി കാണാതായ ബംഗ്ലാദേശ് എം.പി. ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. ബംഗ്ലദേശിലെ ഭരണകക്ഷിയായ അവാമിലീഗിന്റെ മുതിർന്ന എം.പി.യായ അൻവാറുൾ അസിം അനാർ (56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്. കേസ് അന്വേഷിക്കാൻ സിഐഡി സംഘത്തെയും നിയോഗിച്ചു. കൊൽക്കത്ത ന്യൂടൗണിലെ ഫ്ളാറ്റിൽനിന്ന് എം.പി.യുടെ വികൃതമാക്കപ്പെട്ട മൃതദേഹം കണ്ടെത്തിയതായി ബംഗ്ലാദേശി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് ധാക്ക പോലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ച് മേധാവി ഹാറുൺ റാഷിദ് പറഞ്ഞു. കുടുംബപരമോ സാമ്പത്തികമോ ആയ കാരണങ്ങളാണോ നാട്ടുകാരുമായുള്ള ശത്രുതയാണോ…

Read More