മുഹമ്മദ് യൂനുസിനെതിരായ വിമർശനം; ഹസീനയുടെ പ്രസംഗങ്ങൾക്ക് കോടതി വിലക്ക്

ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയ ഷേഖ് ഹസീനക്ക് ബംഗ്ലാദേശ് കോടതിയിൽ തിരിച്ചടി. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിനെതിരായ വിമർശനങ്ങളാണ് ഹസീനക്ക് കോടതിയിൽ തിരിച്ചടിയായത്. മുഹമ്മദ് യൂനുസ് വംശഹത്യയുടെ സൂത്രധാരനാണെന്ന ആരോപണം വ്യാപകമായി ചർച്ചയായതോടെ ഹസീനയുടെ പ്രസംഗങ്ങൾക്ക് കോടതി വിലക്ക് പ്രഖ്യാപിച്ചു. ഹസീനയുടെ വിദ്വേഷ പ്രസംഗങ്ങൾ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പൊതുജനങ്ങളുമായി പങ്കുവയ്ക്കരുതെന്ന് ധാക്കയിലെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലാണ് ഉത്തരവിട്ടത്. ഹസീനയുടെ പ്രസംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യണമെന്നും ഈ…

Read More

ബംഗ്ലദേശിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ മുറികൾ നൽകുന്നില്ല ; നിലപാട് കടുപ്പിച്ച് ത്രിപുര സർക്കാർ

ബംഗ്ലാദേശിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ മുറികൾ നൽകില്ലെന്ന് ഹോട്ടൽ ഉടമകളുടെ കൂട്ടായ്മയായ ആൾ ത്രിപുര ഹോട്ടൽ ആന്റ് റെസ്റ്റോറന്റ്സ് അസോസിയേഷൻ (ATHROA). ഇന്ത്യൻ പതാകയോട് കാണിച്ച അനാദരവും ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്നലെ നടന്ന അടിയന്തര യോഗത്തിലാണ് തീരുമാനമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി ബന്ധ്യോപാധ്യായ് പറഞ്ഞു. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഒരു കൂട്ടം മൗലികവാദികൾ ചേർന്ന് ഞങ്ങളുടെ രാജ്യത്തിന്റെ പതാകയോട് അനാദരവ് കാട്ടുകയും ന്യൂനപക്ഷങ്ങളെ…

Read More

ഇന്ത്യയിലെ നയതന്ത്ര കാര്യാലയങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണം ; പ്രതിഷേധങ്ങൾക്ക് പിന്നാലെ ആവശ്യം ഉന്നയിച്ച് ബംഗ്ലദേശ്

ഇന്ത്യയിലെ നയതന്ത്ര കാര്യാലയങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബം​ഗ്ലാദേശ്. ഹൈക്കമ്മീഷനിലെ ജീവനക്കാർക്ക് ഭീഷണിയുണ്ടെന്നും ബം​ഗ്ലാദേശ് ചൂണ്ടിക്കാട്ടി. കൊൽക്കത്തയിലെ ഡെപ്യൂട്ടി ഹൈകമ്മീഷനിലേക്കുള്ള മാർച്ച് ആശങ്കാജനകമാണ്. ബം​ഗ്ലാദേശ് പതാകയും മുഖ്യ ഉപദേഷ്ടാവിന്റെ കോലവും കത്തിച്ചതിൽ നടപടി വേണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. അതേസമയം, ബംഗ്ലാദേശിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തിയിരുന്നു. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടരുതെന്ന് ബംഗ്ലാദേശിനോടാവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ ഇസ്കോണിന്‍റെ ബംഗ്ലാദേശിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന ഹര്‍ജി ധാക്ക ഹൈക്കോടതി തള്ളി.

Read More

ഇസ്കോൺ സംഘടന നിരോധിക്കണമെന്ന് ധാക്ക ഹൈക്കോടതിയിൽ ഹർജി ; ബംഗ്ലദേശിൽ പ്രതിഷേധം ശക്തം

അറസ്റ്റിലായ ചിന്മോയ് കൃഷ്ണദാസ് ഉൾപ്പെട്ട ആത്മീയ സംഘടന ഇസ്കോൺ നിരോധിക്കണമെന്നാവശ്യപ്പെട്ട് ധാക്ക ഹൈക്കോടതിയിൽ ഹർജി. സംഘടന മതമൗലിക വാദ സ്വഭാവം ഉള്ളതാണെന്നാണ് സർക്കാരിന്റെ വാദം. നിലവിലെ സാഹചര്യത്തിൽ ആശങ്കയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇസ്‌കോൺ മതമൗലികവാദ സംഘനടയാണെന്ന് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി. ഹിന്ദു പുരോഹിതനും ഇസ്കോൺ നേതാവുമായ ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് വ്യാപകമായ പ്രതിഷേധമാണ് രാജ്യത്തുടനീളമുണ്ടായത്. മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള പുതിയ സൈനിക പിന്തുണയുള്ള ഇടക്കാല സർക്കാർ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ…

Read More

ബംഗ്ലാദേശിൽ പ്രക്ഷോഭം; പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കൊട്ടാരം വളഞ്ഞു

വൻ ജനകീയ പ്രക്ഷോഭം അരങ്ങേറിയ ബംഗ്ലാദേശിൽ വീണ്ടും പ്രക്ഷോഭം. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭകാരികൾ വീണ്ടും തെരുവിലിറങ്ങിയത്. പ്രസിഡന്റിന്റെ കൊട്ടാരം അവർ വളഞ്ഞു. പ്രസിഡന്റിന്റെ കൊട്ടാരമായ ബംഗ ഭവനുമുന്നിൽ നിലയുറപ്പിച്ച സൈന്യം ബാരികേഡുകൾ ഉപയോഗിച്ച് തടഞ്ഞതിനാൽ പ്രക്ഷോഭകാരികൾക്ക് ഉള്ളിൽ കടക്കാൻ കഴിഞ്ഞില്ല. ഇവർ കെട്ടിടത്തിന് മുന്നിൽ തമ്പടിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥികൾ, ഷെയ്ഖ് ഹസീനയെ പുറത്താക്കാൻ നേതൃത്വം നൽകിയ സംഘം തുടങ്ങിയവരാണ് പുതിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. എന്തുസംഭവിച്ചാലും ലക്ഷ്യം കാണാതെ പിന്മാറില്ലെന്നാണ് അവർ പറയുന്നത്….

Read More

ഷെയ്ഖ് ഹസീനയ്ക്കെതിരെ ബം​ഗ്ലാദേശ് കോടതിയുടെ അറസ്റ്റ് വാറന്റ്

ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറന്റ്. ബം​ഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്ര​ക്ഷോഭത്തിനിടെയുണ്ടായ വിദ്യാർഥികളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറന്റ്. ബം​ഗ്ലാദേശ് ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണലാണ് ഹസീനയ്ക്കും അവാമി ലീ​ഗ് പാർട്ടി മുൻ ജനറല്‍ സെക്രട്ടറി ഒബൈദുൽ ഖദാറിനും മറ്റ് 44 പേർക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. നവംബർ 18നകം ഹസീന ഉൾപ്പെടെ 46 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ ബന്ധപ്പെട്ട അധികാരികളോട് ട്രിബ്യൂണൽ നിർദേശിച്ചു. ഇവർക്കെതിരെ അറസ്റ്റ് വാറന്റ്…

Read More

സഞ്ജു ഹീറോ ആടാ ഹീറോ… ബംഗ്ലാദേശിനെതിരെ സഞ്ജുവിന് സെഞ്ചുറി, റെക്കോർഡ് സ്‌കോർ ഉയർത്തി ഇന്ത്യ

ബംഗ്ലദേശിനെതിരെ വമ്പൻ വിജയ ലക്ഷ്യമുയർത്തി ടീം ഇന്ത്യ. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയത് 297 റൺസ്. ബംഗ്ലദേശിന് ജയിക്കാൻ വേണ്ടത് 298 റൺസ്. ടെസ്റ്റ് പദവിയുള്ള ടീമുകളുടെ ഏറ്റവും ഉയർന്ന ട്വന്റി20 സ്‌കോറാണിത്. സഞ്ജു സാംസൺ സെഞ്ചറി നേടി. ഓപ്പണറായി ഇറങ്ങിയ സഞ്ജു 47 പന്തിൽ 111 റൺസെടുത്തു പുറത്തായി. 40 പന്തുകളിൽനിന്നാണ് സഞ്ജു ട്വന്റി20 രാജ്യാന്തര കരിയറിലെ ആദ്യ സെഞ്ചറിയിലെത്തിയത്. എട്ട് സിക്‌സുകളും 11 ഫോറുകളും സഞ്ജു അടിച്ചുകൂട്ടി. ട്വന്റി20യിൽ ഇന്ത്യൻ…

Read More

ബംഗ്ലാദേശിലെ ആക്രമണം ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കും പാഠമാണ്: മോഹന്‍ ഭാഗവത്

ബംഗ്ലാദേശിലെ സമീപകാല സംഭവങ്ങള്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് പാഠമാണെന്ന് ചൂണ്ടിക്കാട്ടി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ഹിന്ദുക്കള്‍ക്കിടയില്‍ ഐക്യത്തിന് ആഹ്വാനം ചെയ്തു. വിജയദശമിയുമായി ബന്ധപ്പെട്ട് നാഗ്പുരില്‍ നടന്ന വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആര്‍എസ്എസ് മേധാവി. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കുനേരെ നടന്ന ആക്രമണത്തില്‍ അപലപിക്കുന്നുവെന്ന് പറഞ്ഞ ഭാഗവത് ഇന്ത്യന്‍ സര്‍ക്കാര്‍ അയല്‍രാജ്യങ്ങളിലെ ന്യൂനക്ഷങ്ങളെ സംരക്ഷിക്കാന്‍ കൂടുതല്‍ സജീവമായ ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ടു. ‘നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ എന്താണ് സംഭവിച്ചത്? ഇതിന് ചില കാരണങ്ങളുണ്ടാകാം, പക്ഷേ അടിസ്ഥാന വിഷയം ഹിന്ദുക്കള്‍ക്കെതിരായ ആവര്‍ത്തിച്ചുള്ള അതിക്രമങ്ങളാണ്’…

Read More

ദുർഗാ പൂജയ്ക്ക് ഹിൽസ മത്സ്യം എത്തും; 3000 ടൺ ഇന്ത്യയിലേക്ക് അയയ്ക്കാൻ അനുമതി നൽകി ബംഗ്ലദേശ് സർക്കാർ

3000 ടൺ ഹിൽസ മത്സ്യം ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നതിന് അനുമതി നൽകി ബംഗ്ലദേശ് സർക്കാർ. ദുർഗ പൂജ സമയത്ത് മത്സ്യത്തിനുള്ള ഉയർന്ന ആവശ്യകത കണക്കിലെടുത്താണ് തീരുമാനം. ദുർഗ പൂജയ്ക്ക് മുന്നോടിയായി ഹിൽസ മത്സ്യം കയറ്റി അയയ്ക്കുന്നതിന് ബംഗ്ലദേശ് നിരോധനം ഏർപ്പെടുത്തിയത് ചർച്ചയായിരുന്നു. ബംഗ്ലദേശിലെ സാധാരണക്കാർക്ക് കുറ‍ഞ്ഞ വിലയ്ക്ക് മത്സ്യം ലഭ്യമാകുന്നില്ലെന്ന് കണ്ടായിരുന്നു നിരോധനം. ഇന്ത്യയിലും ബംഗ്ലദേശിലും ഹിൽസ മത്സ്യത്തിന് ആവശ്യക്കാർ ഏറെയാണ്. ദുർഗ പൂജ വേളയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് ആവിയിൽ വേവിച്ച ഹിൽസ. അതിനാൽ തന്നെ ഇക്കാലത്ത്…

Read More

വായു മലിനീകരണം ഏറ്റവും രൂക്ഷം ബംഗ്ലദേശിൽ; മൂന്നാമത് ഇന്ത്യ; വെളിപ്പെടുത്തലുമായി വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട്

വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് 2023 പ്രകാരം ലോകത്ത് വായു മലിനീകരണം ഏറ്റവും രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്കു മൂന്നാം സ്ഥാനം. വായു മലിനീകരണത്തിൽ ഒന്നാം സ്ഥാനത്തുള്ളത് നമ്മുടെ അയൽ രാജ്യമായ ബംഗ്ലദേശാണ്. രണ്ടാം സ്ഥാനം പാക്കിസ്ഥാനും. 134 രാജ്യങ്ങളിലും 7,812 നഗരങ്ങളിലുമാണു പഠനം നടത്തിയത്. അന്തരീക്ഷ മലിനീകരണം അളക്കുന്ന പിഎം 2.5 മാനദണ്ഡ പ്രകാരമാണ് റേറ്റിങ് നിശ്ചയിച്ചത്. പിഎം 2.5 എന്താണന്നല്ലെ? അന്തരീക്ഷത്തിലേക്കു തള്ളുന്ന രാസമാലിന്യവും സൂക്ഷ്മകണികകളും അന്തരീക്ഷത്തിലെ നീരാവിയുമായി ചേർന്നു രൂപപ്പെടുന്ന 2.5 മൈക്രോൺ…

Read More