
കര്‍ണാടകയില്‍ ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്ന് കോൺഗ്രസ്
കർണാടകയിൽ വ്യക്തമായ മുന്നേറ്റവും മേൽക്കൈയും ഉറപ്പായതോടെ കോൺഗ്രസ് കേന്ദ്രങ്ങളിൽ പ്രവർത്തകർ ആഘോഷം ആരംഭിച്ചു കഴിഞ്ഞു. ബംഗ്ലൂരിലെ കോൺഗ്രസ് ആസ്ഥാനത്തും പ്രവർത്തകർ ആഘോഷം ആരംഭിച്ചു. എഐസിസി ആസ്ഥാനത്ത് ബജ്രംഗ് ബലി വേഷധാരിയുമായാണ് കോൺഗ്രസ് പ്രവർത്തകർ ആഘോഷിക്കുന്നത്. അതേസമയം കര്‍ണാടകയില്‍ ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്ന് വ്യക്തമാക്കി കോൺഗ്രസ് വക്താവ് പവൻ ഖേര രംഗത്തു വന്നു. ജെഡിഎസിൻ്റെ പിന്തുണ വേണ്ടെന്നും ഇത് കൂട്ടായ്മയുടെ വിജയമാണെന്നും സംസ്ഥാന നേതൃത്വത്തിനും തുല്യ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണ സമയത്ത് ബിജെപിയുടെ മുഖം മോദിയുടേതായിരുന്നുവെന്നും പരാജയം…