കാസർകോട് ബന്ദിയോട് ഓട്ടോറിക്ഷയിൽ മദ്യക്കടത്ത്; 86.4 ലിറ്റർ കർണാടക മദ്യം എക്സൈസ് പിടിച്ചെടുത്തു

കാസർകോട് ബന്ദിയോട് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 86.4 ലിറ്റർ കർണാടക മദ്യം എക്സൈസ് പിടിച്ചെടുത്തു. ഹരിപ്രസാദ്, സത്യനാരായണ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മുരളി കെ വി യുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) മാരായ പ്രശാന്ത്കുമാർ വി, അജീഷ് സി, സിവിൽ എക്സൈസ് ഓഫീസർമാരായ മഞ്ജുനാഥൻ വി, സോനു സെബാസ്റ്റ്യൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീഷ് പി എന്നിവരും പരിശോധന നടത്തിയ…

Read More