നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേട്; ഇന്ന് ദേശിയ വിദ്യാഭ്യാസ ബന്ദ്

നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്വമേറ്റ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച്‌ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനംചെയ്ത് ഇടതു വിദ്യാർഥിസംഘടനകള്‍. എസ്.എഫ്.ഐ., എ.ഐ.എസ്.എഫ്. എന്നിവയാണ് പഠിപ്പുമുടക്കു സമരത്തിന് ആഹ്വാനം ചെയ്തത്. വിഷയത്തില്‍ കേന്ദ്രത്തിനെതിരേയും ദേശീയ പരീക്ഷാ ഏജൻസിക്കെതിരേയും കഴിഞ്ഞ ഒരുമാസമായി പ്രതിപക്ഷ വിദ്യാർഥിസംഘടനകള്‍ സമരത്തിലാണ്.

Read More

ബെം​ഗളൂരു ബന്ദ് ഭാ​ഗികം

ത​മി​ഴ്നാ​ടി​ന് കാ​വേ​രി വെ​ള്ളം വി​ട്ടു​ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വി​നെ​തി​രെ കർഷക സംഘടനകളുടെ കൂട്ടായ്മയായ കർണാടക ജലസംരക്ഷണ സമിതി ബെംഗളൂരുവിൽ ആഹ്വാനം ചെയ്ത ബന്ദ് ഭാ​ഗികം. ബന്ദ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ന് ബസ്, ഓട്ടോ സർവീസുകൾ മുടങ്ങിയില്ല. അതേ സമയം ഇന്ന് സ്‌കൂളുകൾക്കും കോളേജുകൾക്കും അവധിയാണ്. മിക്ക ഓഫീസുകളും വർക്ക് ഫ്രം ഹോം സംവിധാനത്തിലാണ് ഇന്ന് പ്രവർത്തിക്കുന്നത്. നഗരത്തിൽ താരതമ്യേന തിരക്ക് കുറവാണ്. എയർപോർട്ട് സർവീസുകളെയാണ് ബന്ദ് ബാധിച്ചത്. എയർപോർട്ട് ടാക്സികൾ സർവീസ് നടത്തുന്നില്ല. പുലർച്ചെ എത്തിയ നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്….

Read More