ഇന്ന് ആറ്റുകാല്‍ പൊങ്കാല; വിശ്വാസികളുടെ തിരക്കില്‍ തലസ്ഥാന നഗരം: ഹെവി വാഹനങ്ങള്‍ക്ക് നിരോധനം

ആറ്റുകാല്‍ പൊങ്കാലക്കൊരുങ്ങി തലസ്ഥാനം. പൊങ്കാല അർപ്പിക്കാനെത്തിയവരുടെ തിരക്കിലാണ് പുലർച്ചെ തന്നെ തിരുവനന്തപുരം നഗരം.  പത്തരക്ക് പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെയാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുക. രണ്ടരയ്ക്കാണ് നിവേദ്യം. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിട്ടുള്ളത്. മറ്റ് ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ ഭക്തരുടെ തിരക്കാണ് നഗരം. ക്ഷേത്രത്തിന്റെ സമീപത്ത് വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. റെയില്‍വേയും കെഎസ്‌ആർടിസിയും പൊങ്കാലയോട് അനുബന്ധിച്ച്‌ പ്രത്യേകം സർവീസ് നടത്തും ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ നഗരത്തില്‍ ഇന്ന് ഗതാഗതം നിയന്ത്രണം….

Read More

‘ഫെബ്രുവരി 22 മുതല്‍ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല’: ഫിയോക്

ഫെബ്രുവരി 22 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നിർമാതാക്കളുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് തീരുമാനം. ഫിയോക് പ്രസിഡന്റ് വിജയകുമാറാണ് തീരുമാനം അറിയിച്ചത്. സിനിമ തിയേറ്ററുകളിൽ പ്രൊജക്ടര്‍ വെക്കാനുള്ള അവകാശം ഉടമയിൽ നിലനിർത്തുക, നിശ്ചിത ദിവസത്തിന് മുൻപ് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമ റിലീസ് ചെയ്യുന്നത് അവസാനിപ്പിക്കുക മുതലായ ആവശ്യങ്ങൾ ഫിയോക് നിർമാതാക്കളെ അറിയിച്ചിരുന്നു. എന്നാൽ ഇതിനോട് അനുകൂല നിലപാടല്ല നിർമാതാക്കളുടെ ഭാ​ഗത്തുനിന്നും ഉണ്ടായത്. ഇതിൽ പ്രതിഷേധിച്ചാണ് ഫെബ്രുവരി 22 മുതല്‍…

Read More

ഒമാനിൽ പ്ലാസ്റ്റിക് ബാഗുകൾ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നു; 2027 ഓടെ പ്ലാസ്റ്റിക് ബാഗുകൾ പൂർണമായി ഒഴിവാക്കും

രാ​ജ്യ​ത്ത്​ 2027 ഓ​ടെ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ അ​ധി​കൃ​ത​ർ. നി​ശ്ചി​ത സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ എ​ല്ലാ​ത്ത​രം പ്ലാ​സ്റ്റി​ക് ഷോ​പ്പി​ങ്​ ബാ​ഗു​ക​ളും നി​രോ​ധി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. 114/2001, 106/2020 എ​ന്നീ രാ​ജ​കീ​യ ഉ​ത്ത​ര​വു​ക​ൾ പ്ര​കാ​രം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ന്‍റെ​യും ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ നി​രോ​ധി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട 2020/23 മ​ന്ത്രി​ത​ല തീ​രു​മാ​ന​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ളു​ടെ ഉ​പ​യോ​ഗം ഘ​ട്ടം ഘ​ട്ട​മാ​യി ഇ​ല്ലാ​താ​ക്കാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി തീ​രു​മാ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. 50 മൈ​ക്രോ​മീ​റ്റ​റി​ൽ താ​ഴെ ഭാ​ര​മു​ള്ള ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന…

Read More

‘താജ് മഹലിൽ ഉറൂസ് ആഘോഷം നിരോധിക്കണം, സൗജന്യ പ്രവേശനം വിലക്കണം’; ഹർജിയുമായി ഹിന്ദു മഹാസഭ

താജ് മഹലിൽ ഉറൂസ് നടത്തുന്നതിനെതിരെ ഹർജിയുമായി ഹിന്ദു മഹാസഭ. അഖില ഭാരത് ഹിന്ദു മഹാസഭയാണ് ആഗ്ര കോടതിയിൽ ഹർജി സമർപ്പിച്ചത്. താജ് മഹലിൽ ഉറൂസ് നടത്തുന്നത് തടയണമെന്നാണ് ആവശ്യം. ഒരു വിശുദ്ധന്റെ ശവകൂടീരത്തിൽ നടത്തുന്ന ചരമവാർഷിക ചടങ്ങിനെയാണ് ഉറൂസ് എന്ന് വിളിക്കുന്നത്. ഫെബ്രുവരി ആറിനും എട്ടിനും ഇടയിലാണ് ഇത്തവണ ഉറൂസ് ആചരിക്കുന്നത്. അന്നേദിവസങ്ങളിൽ താജ് മഹലിലേയ്ക്കുള്ള സൗജന്യ പ്രവേശനം തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അഖില ഭാരത് ഹിന്ദു മഹാസഭയുടെ ജില്ലാ പ്രസിഡന്റായ സൗരഭ് ശർമയാണ് ഹർജി നൽകിയത്….

Read More

സിമി സംഘടനയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ആഭ്യന്തര മന്ത്രാലയം

 സിമി സംഘടനയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. യുഎപിഎ പ്രകാരം നിരോധനം നീട്ടിയതായി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതക്കും സംഘടന വെല്ലുവിളിയാണെന്ന് നിരോധന ഉത്തരവില്‍ വ്യക്തമാക്കുന്നു. വേള്‍ഡ് ട്രേഡ് സെന്‍റർ ആക്രമണത്തെ തുടര്‍ന്ന് 2001ലാണ് സിമിക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. തീവ്രവാദ ഗ്രൂപ്പുകളുടെ ഇടപെടല്‍ സംഘടനയിലുണ്ടെന്ന കണ്ടെത്തലിലായിരുന്നു നിരോധനം.  

Read More

ഖബറുകൾ അലങ്കരിക്കുന്നതും പേരുകൾ എഴുതുന്നതും വിലക്കി സൗദി

സൗദിയിൽ ഖബർസ്ഥാനുകൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനും പൊതുമാനദണ്ഡങ്ങൾ നിശ്ചയിച്ച് മുനിസിപ്പൽ മന്ത്രാലയം. ഖബറുകൾ അലങ്കരിക്കുന്നതും പേരുകൾ എഴുതുന്നതും വിലക്കി. ഖബറാണെന്ന് തിരച്ചറിയാൻ സാധിക്കുന്ന വിധം നമ്പറുകൾ നൽകുന്നതിന് വിലക്കില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു. മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രാലയമാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഖബർസ്ഥാനുകൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള നിർദ്ദേശങ്ങളാണ് ഇവ. ഖബർസ്ഥാനുകൾ ജനവാസ മേഖലയിൽ നിന്നും വിദൂരത്താകാതിരിക്കുക, ഖബറുകൾ കുഴിക്കുന്നതിന് അനുയോജ്യമായ ഭൂപ്രകൃതിയിലായിരിക്കുക, വെള്ളപൊക്കത്തിനോ മണ്ണൊലിപ്പിനോ സാധ്യതയില്ലാത്ത ഇടമായിരിക്കുക തുടങ്ങിയവ ഖബർസ്ഥാനുകൾ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡമായി മന്ത്രാലയ ഗൈഡ് പറയുന്നു. എന്നാൽ ഖബറുകൾ…

Read More

സെൻ്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിൻ്റെ വിലക്ക് നീട്ടി കേന്ദ്രം

രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ പോളിസി റിസർച്ചിന്റെ വിലക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീട്ടി. രാജ്യത്തെ സാമ്പത്തിക രംഗത്തിന് അഭികാമ്യമല്ലാത്ത പ്രവർത്തങ്ങൾ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്.   സിപിആർ വിദേശ ഫണ്ട് സ്വീകരിക്കുന്നത് കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. ആദ്യം 180 ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയ ആഭ്യന്തര മന്ത്രാലയം ഇത് അടുത്ത 180 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.   വിദേശ ഫണ്ട് മറ്റ് ബാങ്ക് അക്കൗണ്ടിലേക്ക് വകമാറ്റി, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിനിയോഗിക്കേണ്ട പണം…

Read More

അന്നപൂരണി നിര്‍മ്മിച്ച കമ്പനിയെ നിരോധിക്കണം, സംവിധായകനെ അറസ്റ്റ് ചെയ്യണം: ബിജെപി എംഎല്‍എ

വര്‍ഗ്ഗീയ  പ്രസംഗങ്ങളിലൂടെ വിവാദങ്ങളുണ്ടാക്കിയ  ബി.ജെ.പി എം.എൽ.എ രാജാ സിംഗ് നയൻതാരയുടെ തമിഴ് ചിത്രം അന്നപൂരണി നിർമ്മിച്ച സീ സ്റ്റുഡിയോസിനെ നിരോധിക്കണമെന്ന് ആവശ്യവുമായി രംഗത്ത്. ചിത്രം ‘ലവ് ജിഹാദിനെ’ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് എംഎല്‍എയുടെ ആരോപണം.  ഒടിടിയില്‍ സെൻസർഷിപ്പ് വേണമെന്നും ഇദ്ദേഹം നിര്‍ദേശിച്ചു നിർദ്ദേശിച്ചു. അന്നപൂര്‍ണി സംവിധായകന്‍ നിലേഷ് കൃഷ്ണയെപ്പോലുള്ളവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഹിന്ദുവിരുദ്ധ സിനിമകൾക്ക് മാറ്റമുണ്ടാകില്ലെന്ന് തെലങ്കാനയിലെ ഗോഷാമഹൽ നിയമസഭാംഗമായ രാജ സിംഗ് പറഞ്ഞു. അതേ സമയം  മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ നടി നയൻതാരക്കെതിരെയും നെറ്റ്ഫ്ലിക്സ് അധികൃതർക്കെതിരെയും കേസ് എടുത്തു….

Read More

അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണിത്; വാടക ഗർഭധാരണം ആഗോളതലത്തിൽ നിരോധിക്കണം: മാർപ്പാപ്പ

വാടക ഗർഭധാരണം നിരോധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗര്‍ഭധാരണം. ഇത് അപലപനീയമാണ്. അതിനാൽ ഈ സമ്പ്രദായം ആഗോളതലത്തില്‍ നിരോധിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമത്തിൽ താൻ പ്രത്യാശ പ്രകടിപ്പിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു. വത്തിക്കാൻ അക്രഡിറ്റഡ് നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പോപ്പ്.  ലോകത്ത് വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണത്തെ കുറിച്ച് നിലവില്‍ വ്യക്തതയില്ല. കാരണം ലോകത്ത് പല രാജ്യങ്ങളിലും അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും ധാര്‍മിക കാരണങ്ങളാല്‍ വാടക ഗര്‍ഭധാരണം നിലവില്‍ നിയമവിരുദ്ധമാണ്….

Read More

ഒമാനിൽ ഇ-സിഗരറ്റുകൾ, ശീഷാ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി

ഒമാനിൽ ഇ-സിഗരറ്റുകൾ, ശീഷാ എന്നിവയുടെ വിപണനം നിരോധിച്ച് കൊണ്ട് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ഒരു ഉത്തരവ് പുറത്തിറക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ തീരുമാന പ്രകാരം ഒമാനിൽ ഇ-സിഗരറ്റുകൾ, ശീഷാ, ഇവയുമായി ബന്ധപ്പെട്ട മറ്റു ഉപകരണങ്ങൾ എന്നിവയുടെ പ്രചാരണം, വിപണനം എന്നിവ കർശനമായി തടഞ്ഞിട്ടുണ്ട്. ഈ ഉത്തരവിലെ ആർട്ടിക്കിൾ ഒന്ന് പ്രകാരം ഇത്തരം ഉപകരണങ്ങളുടെ വില്പന പൂർണമായും നിരോധിച്ചിട്ടുണ്ടെന്നും, ഇത് മറികടക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുമാനം മറികടക്കുന്നവർക്ക്…

Read More