കൊൽക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിന് സമീപം 8 പൊലീസ് സ്റ്റേഷൻ പരിധിയിൽ ലേസർ ലൈറ്റ് ഷോകൾക്ക് നിരോധനം

കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള സ്ഥലങ്ങളിൽ ലേസർ ലൈറ്റ് ഷോകൾക്ക് വിലക്കേർപ്പെടുത്തി കൊൽക്കത്ത പൊലീസ്. ലേസർ ബീമുകളും ലൈറ്റുകളും കാരണം കാഴ്ച മങ്ങുന്നു എന്ന പൈലറ്റുമാരുടെ പരാതിയെ തുടർന്നാണ് നടപടി. വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് പൊലീസ് അറിയിച്ചു. എട്ട് പോലീസ് സ്റ്റേഷൻ പരിധികളിലാണ് ലേസർ ലൈറ്റുകള്‍‌ക്ക് നിരോധനമുള്ളത്.  എയർപോർട്ട്, നാരായൺപൂർ, ബാഗുയാതി എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലും ഇക്കോ പാർക്ക്, ബിധാൻനഗർ സൗത്ത്, ബിധാൻനഗർ ഈസ്റ്റ്, ന്യൂ ടൗൺ, രാജർഹട്ട് എന്നീ…

Read More