
കോഴിക്കോട് ബാലുശേരിയിൽ മകന്റെ മർദനമേറ്റ് പിതാവ് മരിച്ചു ; മകൻ പൊലീസ് കസ്റ്റഡിയിൽ
കോഴിക്കോട് ബാലുശ്ശേരിയിൽ മകന്റെ മർദനമേറ്റ് പിതാവ് മരിച്ചു. എകരൂൽ സ്വദേശി ദേവദാസൻ ആണ് മരിച്ചത്. മകൻ അക്ഷയ് ദേവിനെ പോലീസ് പിടികൂടി. മെയ് ആറാം തീയ്യതിയാണ് ദേവദാസൻ മരണപ്പെട്ടത്. കട്ടിലിൽ നിന്ന് വീണുപരിക്കേറ്റു എന്നാണ് മകൻ അക്ഷയ് ദേവ് ആശുപത്രി അധികൃതരോടും പൊലീസിനോടും പറഞ്ഞത്. ആശുപത്രിൽ വെച്ചാണ് മരണം സംഭവിച്ചത്. തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ദേവദാസന്റെ മരണം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. ദേവദാസനും മകനും ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇവർ തമ്മിൽ ഇതുമായി ബന്ധപ്പെട്ട്…