
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം: വി ടി ബല്‍റാം അടക്കം 62 പേര്‍ക്കെതിരെ കേസ്
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസ്. രാജ്ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം അടക്കം 62 പേര്‍ക്കെതിരെ കേസെടുത്തു. പ്രധാനമന്ത്രിയുടെ കോലം കത്തിച്ചതിനാണ് കേസ്. എസ്ഡിപിഐ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചിനെതിരെയും പൊലീസ് കേസെടുത്തു. പൗരത്വനിയമത്തിനെതിരെ രാജ്ഭവന് മുന്നില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. നിയത്തിനെതിരായ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസിയുടെ അടിയന്തര യോഗം തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ട്. കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, ഡി സി…