പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ സ്ഫോടനം; 28 പേർ മരിച്ചു

പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ തുടർച്ചയായുണ്ടായ രണ്ട് സ്‌ഫോടനങ്ങളിൽ 28 പേർ കൊല്ലപ്പെട്ടു. 30ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർഥിയായ അസ്ഫൻഡ്യാർ കാക്കറിന്റെ ഓഫീസിന് സമീപമാണ് ആദ്യം സ്‌ഫോടനമുണ്ടായത്. ഇതിൽ 16 പേരാണ് കൊല്ലപ്പട്ടത്. തൊട്ടുപിന്നാലെ ഖില സൈഫുല്ലയിൽ ജെ.യു.ഐ-എഫ് സ്ഥാനാർഥിയുടെ ഓഫീസിലും സ്‌ഫോടനമുണ്ടായി. 12 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇരുസ്‌ഫോടനങ്ങളെയും പ്രധാനമന്ത്രി അൻവറുൽ ഹഖ് ശക്തമായി അപലപിച്ചു. ബലൂചിസ്താൻ ചീഫ് സെക്രട്ടറിയോട് സ്‌ഫോടനത്തെക്കുറിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും പരിക്കേറ്റവർക്ക് ആവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന്…

Read More

പാകിസ്ഥാനിൽ നബിദിനാഘോഷത്തിനിടെ ചാവേർ ആക്രമണം: 52 മരണം

പാകിസ്ഥാനിൽ ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്തുങ് ജില്ലയിലുണ്ടായ ചാവേർ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു. അമ്പതിലധികം പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. നബിദിനത്തോടനുബന്ധിച്ച് ആളുകൾ ഒത്തുകൂടിയ പള്ളിക്ക് സമീപത്തായിരുന്നു സ്‌ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ മസ്തുങ് ഡിഎസ്പി നവാസ് ഗഷ്‌കോരിയും ഉൾപ്പെട്ടിട്ടുണ്ട്.  നബിദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന മതസൗഹാർദ റാലിയിക്ക് സംരക്ഷണം നൽകാൻ നിയോഗിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥനാണ് നവാസ് ഗഷ്‌കോരി. ഇദ്ദേഹത്തിന്റെ വാഹനത്തിനടുത്തെത്തിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് പാക് താലിബാൻ…

Read More