
എട്ടാം തവണയും ബാൾ ഓൺ ഡി ഓർ പുരസ്‌കാരം നേടി മെസ്സി
കരിയറിലെ എട്ടാം ബാൾ ഓൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനാ ഫുട്ബാൾ ഇതിഹാസം ലയണൽ മെസി. ഇന്നലെ പാരീസിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.ഖത്തർ ലോകകപ്പിലെ മികച്ച പ്രകടനമാണ് മെസിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഏഴുഗോളുകളുമായി ലോകകപ്പിലെ മികച്ച കളിക്കാരനായ മെസി അമേരിക്കൻ മേജർ സോക്കർ ലീഗിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മാഞ്ചസ്റ്റർ സിറ്റിക്ക് ട്രിപ്പിൾ കിരീടനേട്ടം സമ്മാനിച്ചതിൽ നിർണായക പങ്കുവഹിച്ച എർലിംഗ് ഹാലാൻഡ് , മാഞ്ചസ്റ്റർ സിറ്റിയുടെ തന്നെ കെവിൻ ന്നാഡി ബ്രുയാൻ എന്നിവരുടെ വെല്ലുവിളി…