
കാസർഗോഡ് കോൺഗ്രസിൽ പൊട്ടിത്തെറി ; രാജ്മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ
കാസർകോട് കോൺഗ്രസിൽ പൊട്ടിത്തെറി. സ്ഥലം എം പിയും നിലവിലെ സ്ഥാനാർഥിയുമായ രാജ്മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷമായ ഫെയ്സ്ബുക്ക് പോസ്റ്റുമായി കെ പി സി സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ രംഗത്തെത്തിയതോടെയാണ് പൊട്ടിത്തെറി പരസ്യമായത്. കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ ഉണ്ണിത്താന്‍ സംഭാഷണം നടത്തിയെന്ന് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ച് ബാലകൃഷ്ണൻ പെരിയ ആരോപിച്ചു. ‘ശരത് ലാല്‍, കൃപേഷ് കൊലപാതക കേസില്‍ ആയിരം രൂപ പോലും ചെലവഴിക്കാതെ, എന്നപ്പോലെ രക്തസാക്ഷി കുടുംബങ്ങളായി മാറിയ സാധാരണക്കാരെ പുച്ഛിക്കാന്‍ ഹൈക്കമാൻഡിന്‍റെ…