
സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബാലചന്ദ്രമേനോനെതിരേ പരാതി നൽകി ആലുവ സ്വദേശിനിയായ നടി
സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതി. ആലുവ സ്വദേശിനിയായ നടിയാണ് പരാതി നൽകിയത്. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. പരാതി ഡി.ജി.പിക്കും കൈമാറിയിട്ടുണ്ട്. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഷൂട്ടിങ് ലൊക്കേഷനിൽ വിളിച്ചുവരുത്തുകയും ശേഷം ഹോട്ടലിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിയിലുള്ളത്. ഭയം കാരണമാണ് ഇത്രയും നാൾ പറയാതിരുന്നതെന്ന് നടി പറയുന്നു. നടൻ മുകേഷിനെതിരേയും പരാതി നൽകിയിട്ടുള്ള നടിയാണ് ഇപ്പോൾ ബാലചന്ദ്രമേനോനെതിരേയും പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. നേരത്തേ സമൂഹ…