
വിനേഷ് ഫോഗട്ടിനെ പരിഹസിച്ച് ഹരിയാന ബി.ജെ.പി നേതാവ്
കോൺഗ്രസിൽ ചേർന്ന വിനേഷ് ഫോഗട്ടിനെ പരിഹസിച്ച് ഹരിയാനയിലെ മുതിർന്ന ബി.ജെ.പി നേതാവ് അനിൽ വിജ്. ‘ദേശ് കി ബേട്ടി’യിൽ നിന്ന് ‘കോങ് കി ബേട്ടി’ ആവാൻ വിനേഷ് ഫോഗട്ട് ആഗ്രഹിക്കുന്നുവെങ്കിൽ അതിനെ ഞങ്ങൾ എന്തിന് എതിർക്കണമെന്നായിരുന്നു അനിൽ വിജിന്റെ പരിഹാസം. സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ ചേർന്ന ഗുസ്തി താരങ്ങളായ ബജ്‌റംഗ് പുനിയേയും ഫോഗട്ടിനെയും കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ഹരിയാന മുൻ ആഭ്യന്തര മന്ത്രിയുടെ ഭാഗത്തു നിന്നും ഇത്തരത്തിൽ ഒരു പരിഹാസം ഉണ്ടായത്. ആദ്യ ദിവസം മുതൽ…