പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണം; 19 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

 പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർഥികള്‍ക്ക് ജാമ്യം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 പേർക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സി.എസ്. ഡയസാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികള്‍ നിർണായകമാണെന്നും പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സിബിഐ വാദിച്ചെങ്കിലും ഇത് കോടതി തള്ളി. കേസ് അവസാനിക്കുന്നതു വരെ പ്രതികൾ വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ടു പോകരുത് എന്നും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉപാധികളായി കോടതി…

Read More

ബലാത്സം​ഗക്കേസ്: സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം

യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമർ ലുലു ഹൈക്കോടതിയിൽ വ്യക്തമാക്കി. ജസ്റ്റിസ് എ.ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് ഒമർ ലുലുവിന് ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റുണ്ടായാൽ 50,000 രൂപയുടെ രണ്ടാൾ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി വ്യക്തമാക്കി. ഹർജി വിശദമായ വാദത്തിനായി ജൂൺ ആറിലേക്ക് മാറ്റി. യുവ നടിയുടെ പരാതിയിലാണ് ഒമർ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത്…

Read More

കുഴഞ്ഞുവീണ് വനിതാ പൊലീസ്: പൊട്ടിക്കരഞ്ഞ് സ്വാതി മലിവാൾ: കോടതിയിൽ നാടകീയ രംഗങ്ങൾ

സ്വാതി മലിവാൾ എംപിയെ മർദിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയിൽ നാടകീയരംഗങ്ങൾ. ഡൽഹി തീസ് ഹസാരി കോടതിയിൽ പ്രതിഭാഗം വാദത്തിനിടെ സ്വാതി മലിവാൾ പൊട്ടിക്കരഞ്ഞു. സ്വാതി പരുക്കുകൾ സ്വയം ഉണ്ടാക്കിയതാണെന്ന് പ്രതിഭാഗം അഭിഭാഷകൻ എൻ. ഹരിഹരൻ വാദിച്ച സമയത്താണ് സ്വാതി വികാരാധീനയായത്. സ്വാതിയെ അപകീർത്തിപ്പെടുത്താനല്ല ഇക്കാര്യങ്ങൾ പറഞ്ഞതെന്ന് അഭിഭാഷകൻ അറിയിച്ചതെങ്കിലും അവർ പൊട്ടിക്കരയുകയായിരുന്നു. ആരോപണങ്ങൾ ഉന്നയിക്കാനായി മുഖ്യമന്ത്രിയുടെ വീട്ടിൽ സിസിടിവി ഇല്ലാത്ത ‍‍‍ഡ്രോയിങ് റൂം മനഃപൂർവം സ്വാതി…

Read More

ഇടക്കാലജാമ്യം ഏഴ് ദിവസംകൂടി നീട്ടണം; കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചു

മദ്യനയക്കേസിലെ ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ സുപ്രീം കോടതിയിൽ. ഏഴു ദിവസംകൂടി ഇടക്കാല ജാമ്യം നീട്ടി നൽകണം എന്നാണ് ആവശ്യം. ആരോഗ്യപരമായ പ്രശ്‌നങ്ങൾക്ക് ചില പരിശോധനകൾ ആവശ്യമാണെന്നാണ് സുപ്രീം കോടതിയിൽ ഫയൽചെയ്ത അപേക്ഷയിൽ കെജ്രിവാൾ ചൂണ്ടിക്കാട്ടുന്നത്. പരിശോധകൾ പൂർത്തിയാക്കാൻ ഒരാഴ്ചത്തെ സമയംകൂടി വേണം എന്നാണ് ആവശ്യം. സിടി സ്‌കാൻ ഉൾപ്പടെ എടുക്കുന്നതിനാണ് കൂടുതൽ സമയംതേടി അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. ഇടക്കാല ജാമ്യത്തിന്റെ കാലാവധി പൂർത്തിയാകുന്ന ജൂൺ രണ്ടിന് തിരികെ തിഹാർ ജയിലിലേക്ക് മടങ്ങണമെന്നാണ് സുപ്രീം…

Read More

കാറിടിച്ച് 2 പേർ മരിച്ച സംഭവം; 17-കാരന്റെ ജാമ്യം റദ്ദാക്കി ജുവനൈൽ കോടതി

പൂനെയിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ ജാമ്യംജുവനൈൽ കോടതി റദ്ദാക്കി. ജാമ്യം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പൂനെ പൊലീസ് നൽകിയ റിവ്യൂ ഹർജിയിലാണ് നടപടി. ജൂൺ അഞ്ചു വരെ പ്രതി റീഹാബിലിറ്റേഷൻ ഹോമിൽ കഴിയണം. നേരത്തെ അപകടത്തെക്കുറിച്ച് ഉപന്യാസം എഴുതണമെന്നതടക്കം വിചിത്രമായ വ്യവസ്ഥകളോടെ പതിനേഴുകാരനെ ജാമ്യത്തിൽ വിട്ടതിൽ വ്യാപക വിമർശനമുയർന്നിരുന്നു. അതേ സമയം പ്രതിയുടെ അച്ഛൻ വിശാൽ അഗർവാളിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോടതിയിൽ ഹാജരാക്കുന്നതിനിടെ വിശാൽ അഗർവാളിനെ നേരെ ആൾക്കൂട്ടം മഷിയെറിഞ്ഞു….

Read More

‘പ്രത്യേക പരിഗണന ലഭിച്ചെന്ന് രാജ്യത്തെ പലരും വിശ്വസിക്കുന്നു’: കേജ്രിവാളിന് ജാമ്യം അനുവദിച്ചതിനെതിരെ അമിത് ഷാ

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സുപ്രീം കോടതിയുടേത് സാധാരണ വിധിയായി കണക്കാക്കാൻ ആകില്ലെന്നും കേജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായാണ് രാജ്യത്തെ പലരും വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പരാമർശം. ഇന്ത്യാസഖ്യം അധികാരത്തിൽ എത്തിയാൽ തനിക്ക് ജയിലിലേക്ക് തിരിച്ചു പോകേണ്ടി വരില്ല എന്ന കേജ്‌രിവാളിന്റെ പരാമർശം സുപ്രീം കോടതിയോടുള്ള അവഹേളനമാണ്. ആരെങ്കിലും തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ, ചെയ്ത തെറ്റ് കോടതി തെറ്റല്ലാതായി കണക്കാക്കുമെന്നാണ്…

Read More

സിദ്ധാർഥന്റെ മരണം: പ്രതികളുടെ ജാമ്യഹർജിയിൽ കക്ഷിചേരാൻ മാതാവിനെ അനുവദിച്ചു

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികൾ നൽകിയ ജാമ്യഹർജിയിൽ കക്ഷി ചേരാൻ മാതാവിനെ അനുവദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സിദ്ധാർഥന്റെ മാതാവ് ഷീബ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യ ഹർജി ഈ മാസം 22ന് പരിഗണിക്കാൻ ജസ്റ്റിസ് മുഹമ്മദ് നിയാസ് മാറ്റി. സിദ്ധാർഥന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നും സിബിഐ സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ നിന്നും പ്രതികളുടെ പങ്ക് വ്യക്തമാണെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സിദ്ധാർഥന്റെ അമ്മ പറയുന്നു. അതിക്രൂരമായ ആക്രമണമാണ് തന്റെ മകൻ നേരിട്ടത്. സിദ്ധാർഥന് വൈദ്യസഹായം…

Read More

‘കേജ്രിവാളിന് ലഭിച്ചത് ജാമ്യമല്ല, ഇടക്കാല ആശ്വാസം മാത്രം, ജയിലിലേക്ക് തിരിച്ച് പോകും’; അമിത് ഷാ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ലഭിച്ചത് ജാമ്യമല്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഇതൊരു ഇടക്കാല ആശ്വാസം മാത്രമാണെന്നും ജൂൺ ഒന്നിന് തിരിച്ച് ജയിലിൽ പോകുമെന്നും അദ്ദേഹം ദേശീയ മാധ്യമത്തോട് പ്രതികരിച്ചു ‘നിങ്ങൾ കോടതി ഉത്തരവ് വായിച്ചില്ലേ? ഇതൊരു ജാമ്യമല്ല. ഇടക്കാല ആശ്വാസം മാത്രം. അരവിന്ദ് കേജ്രിവാൾ ജൂൺ ഒന്നിന് ജയിലിലേക്ക് പോകും. ഒരുപാടുപേർ പ്രചാരണത്തിനിറങ്ങുന്നു. അതുപോലെ കേജ്രിവാളും ചെയ്യുന്നു. മദ്യനയക്കേസിനെക്കുറിച്ച് ജനങ്ങൾക്ക് ഓർമയുണ്ട്,’-അമിത് ഷാ പറഞ്ഞു. കേജ്രിവാളിന്റേത് ഇടക്കാല ജാമ്യം മാത്രമാണെന്ന് ഹമിർപൂരിലെ ബി ജെ പി…

Read More

കെജ്രിവാളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടി; തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും, മുഖ്യമന്ത്രി പിണറായി വിജയൻ

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചത് ബി.ജെ.പിക്ക് ഏറ്റ കനത്ത തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുർവിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി.ജെ.പിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയ സുപ്രിം കോടതി തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിർണായക സ്വാധീനം ചെലുത്തുന്ന ഒന്നായി ഈ വിധി മാറും. എതിർ…

Read More

കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യം; ഇ ഡി രാഷ്ട്രീയം കളിക്കുന്നുവെന്ന് രാജ്യസഭാ എം പി കപിൽ സിബൽ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യ വിഷയത്തിൽ ഇ ഡി രാഷ്ട്രീയം കളിക്കുകയാണെന്ന് രാജ്യസഭാ എം പി കപിൽ സിബൽ പറഞ്ഞു. ബി ജെ പിയിൽ ചേർന്ന ഹാർദിക് പട്ടേൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം എങ്ങനെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് അറിയണമെന്നും കപിൽ സിബൽ പറഞ്ഞു. ഇന്നലെ ഇഡി സുപ്രീംകോടതിയിൽ തങ്ങളുടെ ഭാഗം അവതരിപ്പിച്ചുകൊണ്ട് അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകേണ്ടതില്ലെന്ന് പറഞ്ഞു. പ്രചാരണത്തിനുള്ള അവകാശം നിയമപരമായ അവകാശമാണ്, ഭരണഘടനാപരമായ അവകാശമല്ലെന്നതാണ് കാരണം. അത് ശരിയാണ്. എന്നാൽ ആരെങ്കിലും…

Read More